ദോഹ: ഗാർഹിക തൊഴിലാളികളെ സ്പോൺസറിൽനിന്ന് ഒളിച്ചോടാൻ സഹായിക്കുകയും അനധികൃതമായി താസമിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തെന്ന കേസിൽ ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ. സ്പോൺസറിനു കീഴിലായി ജോലി ചെയ്ത ഒരോ രാജ്യക്കാരായ 15 ആഫ്രിക്കൻ വനിതകളെ ഒളിച്ചോടാൻ സഹായിച്ച പരാതിയിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച് ആൻഡ് ഫോളോഅപ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സഹായിച്ച വ്യക്തിയുടെയും, സ്ത്രീകളുടെയും ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിൽ അൽ സലാത്തയിലെ വാടകക്കെട്ടിടത്തിൽ വെച്ചായിരുന്നു അറസ്റ്റ്. പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
സ്പോൺസർക്ക് കീഴിൽ ജോലി ചെയ്ത വനിതകൾക്ക്, പുറത്ത് സ്വകാര്യ വീടുകളിൽ കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാൾ ഒളിച്ചോടാൻ അനുവദിച്ചത്. തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായി സെർച് ആൻഡ് ഫോളോഅപ് വിഭാഗം അറിയിച്ചു. സ്പോൺസറിൽനിന്നും ഓടിപ്പോവുന്ന തൊഴിലാളികൾക്ക് അഭയവും സംരക്ഷണവും ഒരുക്കി ഒളിച്ചുതാമസിപ്പിക്കുന്നത് കുറ്റകരമാണെന്നും, പൊതുജനങ്ങൾ ഇത്തരം പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.