ദോഹ: മലപ്പുറം ജില്ലയിലെ അയിരൂർ കോടത്തൂർ വെൽഫെയർ അസോസിയേഷൻ ഖത്തർ കുടുംബസംഗമവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളുടെ അനുമോദനവും സംഘടിപ്പിച്ചു. ‘കുടുംബം ഒരു പാഠശാല’ എന്ന വിഷയത്തിൽ ഡോ. സലീൽ ഹസൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. അക് വാഖ് പ്രസിഡന്റ് എം. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിൽനിന്നും ഗവേഷണ ബിരുദം നേടിയ ഡോ. മുനീറ, മജ്ലിസ് സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ അഫ്രീൻ അബ്ദുസ്സലാം, ബി.എസ്.സി കെമിസ്ട്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ അമീന അബ്ദുൽ ഖാദർ എന്നിവരെ കുടുംബസംഗമത്തിൽ അനുമോദിച്ചു. ഡോ. സലീൽ ഹസൻ, പ്രഫ. കെ. മുഹമ്മദ് അയിരൂർ, ഡോ. റസീം എന്നിവര്‍ മൊമന്റോ വിതരണം നടത്തി.
ദഫ്ന പൊഡാർ പേൾ സ്കൂൾ ഹെഡ്മിസ്ട്രസ് സമീന സുൽഫിക്കർ, അക് വാഖ് ഭാരവാഹികളായ എ.ടി. അബ്ദുസ്സലാം, അഷ്റഫ് മഠത്തിൽ, മുനീർ എന്നിവർ ആശംസ നേർന്നു.
അമൽ അബ്ദുൽ മുനീർ ഖിറാഅത്ത് നടത്തി. അയ്മൻ റൂഖിയ, അയാസ് മുജീബ്, നജ്മ മുഹമ്മദലി എന്നിവർ ഗാനങ്ങൾ ആലപിച്ചു. നിഷാദ് കാരക്കാട്ട് സ്വാഗതവും, ജനറൽ കൺവീനർ യൂസുഫ് അറക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.