ദോഹ: ഖത്തറിന് പരിചിതനായ ബഗ്ദാദ് ബനൗയെയുടെ അഴിഞ്ഞാട്ടമായിരുന്നു അറബ് കപ്പിലെ സുഡാൻ-അൽജീരിയ മത്സരത്തിൽ. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽജീരിയ സുഡാനെ 4-0ന് തരിപ്പണമാക്കി. ബഗ്ദാദ് ബനൗയെ ഇരട്ടഗോൾ നേടിയപ്പോൾ ജമിൽ ബിൻലാമ്രിയും അർബി ഹിലാലും ഓരോ ഗോൾ നേടി. അൽ റയ്യാൻ താരമായ യാസിൻ ബ്രാഹിമിയുടെ ക്രോസുകളിലായിരുന്നു ബഗ്ദാദ് സ്കോർ ചെയ്തത്. ബുധനാഴ്ച രാത്രി അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മൊറോകോ 4-0ന് ജയിച്ചു. ഫലസ്തിനെതിരെ അബ്ദുൽഇലാഹ് ഹാഫിദിയുടെ ഇരട്ടഗോളിലായിരുന്നു മൊറോകോ തുടക്കം ഗംഭീരമാക്കിയത്.
കണ്ടെയ്നറിൽ എമിറാത്തി രാവ്
കണ്ടെയ്നറുകൾകൊണ്ടുള്ള വിസ്മയമായ റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974െൻറ ഉദ്ഘാടനമായിരുന്നു സിറിയ-യു.എ.ഇ മത്സരം. ചൊവ്വാഴ്ച രാത്രി 10ന് കിക്കോഫ് കുറിച്ച കളിയിൽ ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളിലൂടെ യു.എ.ഇ കളി തീർപ്പാക്കി. 23ാം മിനിറ്റിൽ കായോ കാനെഡോയും,30ാം മിനിറ്റിൽ അലി സാലിഹുമാണ് എമിറേറ്റ്സുകാർക്കായി വലകുലുക്കിയത്. 60ാം മിനിറ്റിൽ സിറിയ ഗോളടിച്ച് തിരികെെയത്തിയെങ്കിലും കളിയിൽ മേധാവിത്വം സ്ഥാപിക്കാനായില്ല. ഇഞ്ചുറി ടൈമിെൻറ ആറാം മിനിറ്റിൽ യു.എ.ഇയുടെ പ്രതിരോധ താരം മഹ്മൂദ് ഖാമീസ് ചുവപ്പുകാർഡുമായി പുറത്തായതോടെ ഗൾഫ് സംഘം പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്.
ഇന്ന് വിശ്രമം; നാളെ വീണ്ടും കളി
ദോഹ: തുടർച്ചയായ രണ്ടു ദിവസങ്ങളിലായി എട്ട് കളികൾ പൂർത്തിയാക്കിയതിനു പിന്നാലെ വ്യാഴാഴ്ച വിശ്രമം. ടീമുകൾക്കും കാണികൾക്കുമെല്ലാം ഇന്ന് പരിശീലനത്തിെൻറയും അവധി ആഘോഷത്തിെൻറയും മൂഡാവും. വെള്ളിയാഴ്ച അൽബെയ്ത്, അൽ തുമാമ, റാസ് അബൂഅബൂദ്, എജുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളിൽ മത്സരമുണ്ട്. ആതിഥേയരായ ഖത്തർ രണ്ടാം ജയം തേടി ഒമാനെ നേരിടും. വൈകീട്ട് നാലിന് എജുക്കേഷൻ സിറ്റിയിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.