ദോഹ: ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് ഡിസംബർ 18 വരെ എല്ലാ മ്യൂസിയങ്ങളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ മ്യൂസിയം. മ്യൂസിയങ്ങൾക്ക് പുറമെ ഗാലറികൾ, ഷോപ്പുകൾ, കഫേകൾ, റസ്റ്റാറൻറുകൾ എന്നിവയുടെ പ്രവർത്തന സമയവും ദീർഘിപ്പിച്ചു.
ഖത്തർ നാഷനൽ മ്യൂസിയം, ഖത്തർ മ്യൂസിയം ഗാലറി, അൽ റിവാഖ്, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഫയർ സ്റ്റേഷൻ: ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് എന്നിവ ശനി മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകീട്ട് എട്ടു വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 1.30 മുതൽ രാത്രി എട്ടു വരെ ആയിരിക്കും പ്രവർത്തന സമയം. അതേസമയം, മതാഫ് ഡിസംബർ മൂന്നുമുതൽ 10 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുകയില്ലെന്നും ഖത്തർ മ്യൂസിയംസ് അറിയിച്ചു.
അറബ് കപ്പ് കാലയളവിൽ നാഷനൽ മ്യൂസിയം പെർമനൻറ് ഗാലറികളും മതാഫിലെ പെർമനൻറ് കലക്ഷനും പുതുതായി പ്രകാശനം ചെയ്ത പ്രദർശനങ്ങളും സന്ദർശിക്കാനുള്ള അവസരവും ഖത്തർ മ്യൂസിയം ഒരുക്കിയിട്ടുണ്ട്.
ടൂർണമെൻറിനിടെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പ്രധാന റോഡുകൾ അടച്ചിട്ടതിനാലും മ്യൂസിയങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമെത്തുന്നതിന് പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഏറെ പ്രയോജനപ്പെടും. ഡിസംബർ 18 വരെ കോർണിഷ് റോഡിൽ മുവാസലാത്തിെൻറ പ്രത്യേക സർവിസ് നടത്തുന്നുണ്ട്.
നാഷനൽ മ്യൂസിയം, മിയ പാർക്ക്, അൽ റിവാഖ് എന്നിവിടങ്ങളിലെത്താൻ ഖത്തർ നാഷനൽ മ്യൂസിയം മെേട്രാ സ്റ്റേഷനിലിറങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.