ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പ്രവർത്തിക്കുന്ന അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയുടെ പ്രിൻസിപ്പലായി ഡോ. അബ്ദുൽ വാസിഅ് ധർമഗിരി ചുമതലയേറ്റു. അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം ശരീഅ കോളജ് ഡീനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഡോ. അബ്ദുൽ വാസിഅ്. അൽ ജാമിഅ അൽ ഇസ്ലാമിയയിൽ നിന്ന് ഉസൂലുദ്ദീനിൽ ബിരുദവും മതതാരതമ്യ പഠനത്തിൽ ബിരുദാനന്തര ബിരുദവും മലേഷ്യയിലെ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മലേഷ്യയിലെ ഇൻർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് ഗവേഷണ ബിരുദവും ലഭിച്ചു.'ഇസ്ലാം ഓൺ ലൈവ്' എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. അബ്ദുൽ വാസിഅ് വൈജ്ഞാനിക മേഖലയിൽ അറിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനും 'ഇത്തിഹാദുൽ ഉലമ കേരള' കൂടിയാലോചന സമിതിയംഗവുമാണ്. നിരവധി അക്കാദമിക കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും വിവിധ ദേശീയ-അന്തർദേശീയ ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.