മസ്കത്ത്: വനിത ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന് സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ എന്നീ ടീമുകൾക്കൊപ്പം പൂൾ എയിലാണ്. പൂൾ ബിയിൽ ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവരാണുള്ളത്.
മികച്ച നാല് ടീമുകൾ ലോകകപ്പ് ഹോക്കിയിലേക്കുള്ള യോഗ്യത നേടും. വെള്ളിയാഴ്ച മലേഷ്യയുമായാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.
കൊറിയ x ഇന്തോനേഷ്യ, ജപ്പാൻ x സിംഗപ്പൂർ, ചൈന x തായ്‌ലൻഡ് എന്നീ മത്സരങ്ങളും അന്ന് നടക്കും. അറബ് മേഖലകളിൽ ആദ്യമായി വനിത ഹോക്കി ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം കിട്ടിയത് ഒമാനും ഒമാൻ ഹോക്കി അസോസിയേഷനും ചരിത്ര നിമിഷമാണെന്ന് ഏഷ്യൻ ഹോക്കി ഫെഡറേഷൻ സി.ഇ.ഒ തയ്യബ് ഇക്രം പറഞ്ഞു. ക്യാപ്റ്റൻമാരെ പരിചയപ്പെടുത്താനും ട്രോഫി അനാച്ഛാദനം ചെയ്യുന്നതിനുമായി നടത്തിയ വർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാൻ സർക്കാറിന്‍റെ ശക്തമായ പിന്തുണയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കർശനമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് മസ്‌കത്തിൽ ടൂർണമെന്‍റ് യാഥാർഥ്യമാക്കിയതിന് ഒമാൻ ഒളിമ്പിക് കമ്മിറ്റിയെയും ഒമാൻ ഹോക്കി അസോസിയേഷനെയും അഭിനന്ദിക്കുന്നുവെന്ന് ഇന്‍റർനാഷനൽ ഹോക്കി ഫെഡറേഷൻ ബോർഡ് അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.