ദോഹ: ഏഷ്യൻ കപ്പിൽ സൗദി അറേബ്യക്കെതിരായ ആധികാരിക വിജയത്തിൽ ഖത് തർ ടീമിന് അഭിനന്ദന പ്ര വാഹം. ടീമിനും താരങ്ങൾക്കും മന്ത്രിമാരടക്ക മുള്ള രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങളും സ്വദേശികളും വിദേശി കളുമടങ ്ങുന്ന ഖത്തർ ജനതയും സാമൂഹികമാധ്യമങ്ങളിലൂടെ അഭിനന്ദമറിയിച ്ച് ട്വീറ്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തു.
സൗദിക്കെതിരായ മ ത്സരത്തിൽ ഖത്തറിെൻറ ആധിപത്യമായിരുന്നെന്നും കൂടുതൽ ദൂരം പോകാ ൻ ടീമിന് സാധിക്കുമെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി ട്വീറ്റ് ചെയ്തു. മത്സരം ജയിച്ചയുടനെ "സ്വദാറ, അൽഫ് മബ്റൂക്" എന്നും ശൈഖ് ജൂആൻ ട്വീറ്റ് ചെയ്തിരുന്നു.
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനിയും ഖത്തർ ടീമിന് അഭിനന്ദമറിയിച്ച് ട്വീറ്റ് ചെയ്തു. ഏഷ്യൻ കപ്പിലെ സൗദിക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഖത്തർ ടീമിന് അഭിനന്ദങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടു.
ഏറ്റവും മികച്ച കളിയിലൂടെ മികച്ച ജയം സ്വന്തമാക്കിയിരിക്കുന്നുവെന്നും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഖത്തർ മീഡിയ കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്്ടർ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ട്വീറ്റ് ചെയ്തപ്പോൾ, അർഹമായ വിജയം സ്വന്തമാക്കിയ നമ്മുടെ ടീമിന് അഭിനന്ദനങ്ങൾ നേരുകയാണെന്ന് വിദേശകാര്യ വക്താവ് ലുൽവ അൽ ഖാതിർ വ്യക്തമാക്കി.
അഭിനന്ദനമറിയിച്ച് സൗദികളും
സൗദി അറേബ്യക്കെതിരായ വിജയത്തിൽ ഖത്തർ ടീമിന് അഭിനന്ദനമറിയിച്ചും കുപ്രചരണങ്ങൾക്ക് മറുപടി വ്യക്തമാക്കിയുമുള്ള അയൽരാജ്യത്തെ ട്വീറ്റുകൾ ശ്രദ്ധേയമായി. ഖത്തറിെൻറ വിജയത്തെ തുടർന്ന് ചില മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും കായികമേഖലയെ രാഷ്ട്രീയവൽകരിക്കുന്ന പ്രവണതകളെയും തുറന്നെതിർത്താണ് ട്വീറ്റുകൾ വന്നിരിക്കുന്നത്.
വിജയത്തിൽ ഖത്തറിന് അഭിനന്ദനങ്ങൾ നേരുന്നു. സൗദി ടീമിെൻറ നിർഭാഗ്യമായിരുന്നു. ഖത്തർ സ്പോർട്സ് മീഡിയക്ക് അഭിനന്ദമറിയിക്കുന്നുവെന്നും @Sisera22 ട്വീറ്റ് ചെയ്തു. വിജയത്തിൽ അഭിനന്ദിക്കുന്നുവെന്നും അവരർഹിച്ച വിജയമാണെന്നും നന്മയിൽ ദൈവം നമ്മെ ഒരുമിപ്പിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും @M7MD_12 അക്കൗണ്ട് ട്വീറ്റ് ചെയ്തു. വിജയത്തിൽ സന്തോഷിക്കുന്നതോടൊപ്പം അഭിനന്ദനമറിയിക്കുന്നുവെന്നും വിദ്വേഷ പ്രചരണം നടത്തിയ മാധ്യമപ്രവർത്തകർ തങ്ങളെ പ്രതിനിധീകരിക്കുന്നവരല്ലെന്നും മറ്റൊരാൾ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.