ദോഹ: 2027ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നതിന് ഖത്തർ അപേക്ഷ സമർപ്പിച്ചതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഖത്തർ ഏഷ്യൻ കപ്പിനായി രംഗത്തെത്തുന്നത്. നേരത്തെ 1988, 2011 വർഷങ്ങളിൽ ഖത്തർ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളിയിരുന്നു.
2022 ലോകകപ്പിന് ശേഷമുള്ള ഖത്തറിെൻറ സ്റ്റേഡിയങ്ങളും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും മുന്നിൽക്കണ്ടുകൊണ്ടാണ് ഖത്തർ ഏഷ്യൻ കപ്പ് സംഘാടനത്തിന് മുതിർന്നിരിക്കുന്നത്. 2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജപ്പാനെ പരാജയപ്പെടുത്തിയ ഖത്തറാണ് നിലവിലെ ഏഷ്യൻ ഫുട്ബാൾ ജേതാക്കൾ. അപരാജിത കുതിപ്പോടെയായിരുന്നു ഖത്തറിെൻറ കിരീടധാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.