ദോഹ: ഖത്തർ വേദിയാവുന്ന ഏഷ്യൻ ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് മത്സരങ്ങൾക്ക് നവംബർ 13ന് തുടക്കം കുറിക്കും. 27ാമത് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്തവർഷം നടക്കുന്ന വേൾഡ് ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഏഷ്യൻ യോഗ്യത മത്സരം കൂടിയാണിത്. നവംബർ 13 മുതൽ 24 വരെ നടക്കുന്ന ടൂർണമെന്റിന്റെ നറുക്കെടുപ്പ് പൂർത്തിയായി.
രണ്ടു ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് മത്സരിക്കുന്നത്. ഖത്തറിൽ നിന്നും അൽ റയ്യാൻ, അൽ ദുഹൈൽ ടീമുകൾ ഇരു ഗ്രൂപ്പുകളിൽ കളിക്കും. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. അഞ്ചാം തവണയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാവുന്നത്. കഴിഞ്ഞ വർഷം കുവൈത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സൗദി അൽ ഖലീജായിരുന്നു ജേതാക്കൾ. അൽ റയാനിൽ നടന്ന നറുക്കെടുപ്പ് ചടങ്ങിൽ വിവിധ ടീം പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.