ദോഹ: പതിനഞ്ചോളം തവണ തുടർച്ചയായി പ്ലേറ്റ് ലെറ്റ് നൽകിയ ജീവകാരുണ്യ പ്രവർത്തകൻ സഫീർ കരിയാടിനെ ഇൻകാസ് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ആദരിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് മെമന്റോ കൈമാറി.
പി.കെ. സുലൈമാൻ, റഹിം റയ്യാൻ എന്നിവരുടെ അനുസ്മരണാർഥം സംഘടിപ്പിച്ച രക്തദാന ക്യാമ്പിലായിരുന്നു ആദരവ്. ജില്ല പ്രസിഡന്റ് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി പിയാസ് മാച്ചേരി, ട്രഷറർ അഭിഷേക് മാവിലായി, ക്യാമ്പ് കൺവീനർ ശിവാനന്ദൻ കൈതേരി മറ്റ് ജില്ല ഭാരവാഹികളായ ജംനാസ് മാലൂർ, സന്തോഷ് ജോസഫ്, മുഹമ്മദ് എടയ്യന്നൂർ, പ്രശോഭ് നമ്പ്യാർ, അബ്ദുൽ സലാം ശ്രീകണ്ഠാപുരം, സിതിൻ, സുനിൽ, ദർശൻലാൽ, സനൽ മക്രേരി, റാസിഖ് ആയിപ്പുഴ, മാലി മെരുവമ്പായി, ബാബുരാജ്, ഷബീർ സി.പി മറ്റ് നിയോജക മണ്ഡലം കമ്മിറ്റി നേതാക്കൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.