ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ 10-20-30 പ്രമോഷൻ ആരംഭിച്ചു. പത്ത് റിയാൽ, 20 റിയാൽ, 30 റിയാൽ എന്നീ വിലകളിൽ നിരവധി ഉൽപന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ട്ലറ്റുകളിലുമായി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
പച്ചക്കറികൾ, പഴവർഗങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 27 മുതൽ ആഗസ്റ്റ് 23 വരെ ഉപഭോക്താക്കൾക്ക് പ്രമോഷൻ ലഭ്യമായിരിക്കും. സെപറ്റംബർ 30 വരെ നീളുന്ന ഗ്രാൻഡിന്റെ മെഗാ പ്രമോഷനായ ‘ബീറ്റ് ദ ഹീറ്റ്’ ഗ്രാൻഡ് എല്ലാ ഔട്ട്ലറ്റുകളിലുമായി തുടരുന്നുണ്ട്.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗൺ, മികയിൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 ആൻഡ് 170, പ്ലാസ മാൾ), ഉം ഖർന്, അസീസിയ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ എന്നിവടങ്ങളിൽനിന്ന് 50 റിയാലിനോ അതിനു മുകളിലോ പാർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എട്ട് കാറുകൾ സമ്മാനമായി ലഭിക്കുന്ന ‘ബീറ്റ് ദ ഹീറ്റ്’ നറുക്കെടുപ്പിൽ പങ്കെടുക്കാം.
ഉൽപന്നങ്ങളിലെ ഗുണമേന്മയും മിതമായ നിരക്കുമാണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർമാർക്കറ്റുകളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.