ദോഹ: പുതുവർഷത്തിൽ ഓരോ മാസത്തിലും ഖത്തറിലെ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിൽ കാര്യമായ നേട്ടമുണ്ടാവുന്നതായി കണക്കുകൾ. ഫെബ്രുവരിയില്‍ ഖത്തറിലെ ഹോട്ടല്‍ മേഖലയില്‍ ആകെ ശേഷിയുടെ 56 ശതമാനം റൂമുകളിലും ബുക്കിങ് നടന്നതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഫൈവ് സ്റ്റാർ മുതൽ വൺ സ്റ്റാർ വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഹോട്ടലുകളിലെ ബുക്കിങ്ങുകളിലും വരുമാനത്തിലും വർധന രേഖപ്പെടുത്തി. ആകെ 56 ശതമാനമാണ് താമസനിരക്ക് കണക്കാക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത് ടു സ്റ്റാര്‍, വണ്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്തത്. 97 ശതമാനമാണ് താമസനിരക്ക്. കഴിഞ്ഞവര്‍ഷം ഇത് 78 ശതമാനമായിരുന്നു.
ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ താമസനിരക്കിലും വര്‍ധനയുണ്ട്. ഫൈവ് സ്റ്റാറില്‍ ഇത് 49 ശതമാനമാണ്. ഡീലക്സ് ഹോട്ടൽ അപ്പാർട്ട്മെന്റുകളുടെയും സ്റ്റാൻഡേഡ് ഹോട്ടൽ അപ്പാർട്ട്മെന്റുകളുടെയും താമസ നിരക്ക് യഥാക്രമം 53 ശതമാനവും 83 ശതമാനവുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുകയും രാജ്യം ലോകകപ്പിന്റെ തിരക്കുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതോടെ വരും മാസങ്ങളിൽ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ തിരക്ക് കാര്യമായി വർധിക്കുമെന്നാണ് ട്രാവൽ മേഖലയിൽ നിന്നുള്ളവരുടെ വിലയിരുത്തൽ.
ഫെബ്രുവരിയിൽ ഹോട്ടലുകൾ വഴിയുള്ള വരുമാനത്തിലും വർധനവുണ്ടായി. ഫൈവ്സ്റ്റാറിൽ 280 റിയാലാണ് കൂടിയതെങ്കിൽ, ഫോർസ്റ്റാറിൽ 167ഉം, ത്രീ സ്റ്റാറിൽ 197ഉം, ടു സ്റ്റാറിൽ 187ഉം റിയാൽ ഒരു ദിവസത്തേക്ക് വർധിച്ചു.
ഡീലക്സ്, സ്റ്റാൻഡേഡ് ഹോട്ടൽ മുറികളുടെ ശരാശരി നിരക്ക് 371- 235 റിയാലായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 1980 ഹോട്ടൽ മുറികൾ ഫെബ്രുവരിയോടെ കൂടിയതായും റിപ്പോർട്ടിൽ പറയുന്നു. 2023ഓടെ രാജ്യത്തെ ഹോട്ടൽ മുറികളുടെ എണ്ണം 15,800 ആയി വർധിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.