ദോഹ: യാസ് ഖത്തർ (യൂത്ത് അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് സ്പോർട് സ്) നേതൃത്വത്തിൽ വിവിധരാജ്യക്കാരായ താരങ്ങൾക്കായി ഒാപൺ ബാഡ്മ ിൻറൺ ചാമ്പ്യൻഷിപ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 26, 27 തീയതികളിൽ അബൂഹമൂറിലെ മിഡിൽഇൗസ്റ്റ് ഇൻറർനാഷനൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 26ന് ൈവകുന്നേരം ആറുമണിയോടെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രമുഖർ പെങ്കടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഫിലിപ്പീൻസ്, മലേഷ്യ, ബംഗ്ലാദേശ്, ഇന്ത്യ രാജ്യങ്ങളിലെ 120 ടീമുകൾ മത്സരിക്കും.
മുൻ നാഷണൽ ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസ് താരവുമായ ഷാരോൺ റാഫേൽ (ഇന്ത്യ ), ഇന്തോനേഷ്യൻ മിക്സഡ് ഡബിൾസ് ജേതാവായ അരയ വിജയ, മിക്സഡ് ബ്രോൺസ് മെഡലിസ്റ്റ് ബഷീർ സൈദ് തുടങ്ങിയ താരങ്ങൾ കളിക്കും. കേരളത്തിലെ പ്രമുഖ ടീമുകളും കളത്തിലിറങ്ങും. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) അംഗീകാരമുള്ള പ്രമുഖതാരങ്ങളും മത്സരത്തിനിറങ്ങും. ടീമുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. വനിതകളും പുരുഷൻമാർക്കൊപ്പമാണ് മത്സരിക്കുക. വിജയികൾക്ക് കാഷ്പ്രൈസും ട്രോഫികളുമാണ് സമ്മാനം. 98.6 റേഡിയോ മലയാളവുമായി സഹകരിച്ച് കാണികളിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.
2015ൽ രൂപവത്കരിച്ച യാസ് ഖത്തർ പ്രവാസികളുടെ കലാ-സാമൂഹിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ലാൻറ് റോയൽ പ്രോപർട്ടീസ്, ലുലു ൈഹപർമാർക്കറ്റ്, ബാക്ക് ടു ലൈഫ് ജിം എന്നിവയുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്. യാസ്ഖത്തർ ചീഫ് പാട്രൻ ആേൻറാ റോച്ച, ചെയർമാൻ അഡ്വ. ജാഫർ ഖാൻ, ടെക്നിക്കൽ കമ്മിറ്റി ഭാരവാഹി സുധീർ ഷേണായി, ജനറൽ സെക്രട്ടറി നിസാം അബു, ലാൻഡ് റോയൽ മാനേജിങ് ഡയറക്ടർ സുഹൈർ ആസാദ്, ബാക്ക് ടു ലൈഫ് ജിം മാനേജിങ് ഡയറക്ടർ ജലീൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.