ദോഹ: ഖത്തറിെൻറ പൊതുഗതാഗത സംവിധാനങ്ങൾ വൈദ്യുതീകരണത്തിലേക്ക് മാറ്റുന്നതിെൻറ നിർണായക ചുവടുവെപ്പായി ഇലക്ട്രിക് ചാര്‍ജിങ് സംവിധാനങ്ങളോടെയുള്ള ബസ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതീകരണത്തിെൻറ ഭാഗമായി നിർമിക്കുന്ന എട്ടു ബസ് സ്റ്റേഷനുകളിൽ നിർമാണം പൂർത്തിയായ അൽ സുദാൻ സ്റ്റേഷൻ ഗതാഗതമന്ത്രി ജാസിം സൈഫ് അഹമ്മദ് അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിസൗഹൃദ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഖത്തറിെൻറ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിെൻറ ഭാഗമായാണിത്.
പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന് കീഴിലുള്ള എട്ട് പൊതുഗതാഗത ബസ് സ്റ്റേഷനുകളില്‍ ആദ്യത്തേതാണ് സുദാനിൽ പ്രവർത്തനസജ്ജമായത്. മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫലാഹ് ബിൻ നാസർ ബിൻ അഹമദ് ബിൻഅലി ആൽഥാനി, അശ്ഗാൽ പ്രസിഡൻറ് ഡോ. എൻജിനീയർ സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി, കഹ്റമാ പ്രസിഡൻറ് എൻജിനീയർ ഈസ ബിൻ ഹിലാൽ അൽ കുവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വൈദ്യുതീകരണ സംവിധാനങ്ങളോടെ തയാറാക്കുന്ന എട്ട് സ്റ്റേഷനുകളിൽ ലുസൈല്‍, ഗറാഫ, എജുക്കേഷന്‍ സിറ്റി, അല്‍ വക്ര, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലെ അഞ്ച് സ്റ്റേഷനുകള്‍ ഈ വർഷംതന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സെന്‍ട്രല്‍ വെസ്റ്റ് ബേ, മുഷെരീബ് എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകള്‍ 2022ല്‍ സജ്ജമാകും. പരിസ്ഥിതിസൗഹൃദമായ ലോകകപ്പ് പദ്ധതികളിലെ നിർണായക ഘടകമാണ് വൈദ്യുതീകരിച്ച പൊതുഗതാഗതം. അടുത്തവർഷത്തോടെ രാജ്യത്തെ ആകെ പൊതുഗതാഗതത്തിൽ 25 ശതമാനവും വൈദ്യുതി ബസുകളാക്കാനാണ് ഗതാഗത മന്ത്രാലയത്തിെൻറ പദ്ധതി.
'ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതോർജത്താൽ പ്രവർത്തിക്കുന്ന ഗതാഗതസംവിധാനത്തിലേക്ക് പൂർണമായി മാറുന്നതിനുള്ള അടിത്തറ പാകുകയാണിപ്പോൾ. രാജ്യത്തിെൻറ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലും ഇത് നിർണായകമാണ്' -മന്ത്രി ജാസിം സൈഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു.
സുദാൻ മെട്രോ സ്റ്റേഷൻ, അൽ സദ്ദ് എസ്.സി, ആസ്പയർ സോൺ, വില്ലാജിയോ മാൾ, ആസ്പയർ സോൺ എന്നിവക്കു സമീപമായാണ് സുദാൻ ബസ്സ്റ്റേഷൻ.
65,000 ചതുരശ്ര മീറ്ററിൽ നിർമാണം പൂർത്തിയാക്കിയ സ്റ്റേഷനിൽ ഏഴ് ബസ്ബേകൾ ഒരുക്കിയിട്ടുണ്ട്.
മണിക്കൂറിൽ 22 ബസുകളെ ഓപറേറ്റ്ചെയ്യാൻ കഴിയും. ദിവസം 1750 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.