1.  അം​ബാ​സ​ഡ​ർ വി​പു​ൽ, അ​പെ​ക്​​സ്​ ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ കേ​ന്ദ്ര മ​ന്ത്രി​യെ സ്വീ​ക​രി​ക്കു​ന്നു    2. ഡി.​പി.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ​സി​ങ്​ പ​​ങ്കെ​ടു​ക്കു​ന്നു

കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സ്വീ​ക​ര​ണം

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്ങി​ന്​ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹം. ഏ​ഷ്യ​ൻ കോ​ഓ​പ​റേ​ഷ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​​​ങ്കെ​ടു​ക്കു​ക​യും കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ന​ട​ത്തു​ക​യും ചെ​യ്​​ത ശേ​ഷം, ​വ്യാ​ഴാ​ഴ്​​ച രാ​ത്രി അ​ൽ വ​ക്​​റ​യി​ലെ ഡി.​പി.​എ​സ്​ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലാ​ണ്​ ​എം​ബ​സി അ​പെ​ക്​​സ്​ ബോ​ഡി നേ​താ​ക്ക​ളും എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​രും, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി സൗ​ഹൃ​ദം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സേ​വ​ന​ങ്ങ​ളെ മ​ന്ത്രി പ്ര​ശം​സി​ച്ചു.

പ്ര​വാ​സി ബി​സി​ന​സ്​ സ​മൂ​ഹം, പ്ര​ഫ​ഷ​ന​ലു​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​ശം​സി​ച്ചു.

അം​ബാ​സ​ഡ​ർ വി​പു​ൽ, അ​പെ​ക്​​സ്​ ബോ​ഡി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അം​ബാ​സ​ഡ​ർ​ക്ക്​ സ്​​നോ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്​​ഠ​ൻ, ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ്​ ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ ഇ.​പി അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ, ഐ.​ബി.​പി.​സി പ്ര​സി​ഡ​ൻ​റ്​ താ​ഹ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്​ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Acceptance of Indian Diaspora by Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.