ദോഹ: ജി.സി.സി രാജ്യങ്ങളിൽ മികച്ച ഇലക്േട്രാണിക് സേവനങ്ങൾ നൽകുന്ന കമ്പനിയായി ഖത്തറിൽനിന്നുള്ള കഹ്റമയെ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) തെരഞ്ഞെടുക്കപ്പെട്ടു. ഉപഭോക്തൃ സേവന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതിനാണ് മേഖലയിലെ ഉന്നത ബഹുമതി കഹ്റമയെ തേടിയെത്തിയിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കൺസർവേഷൻ കമ്മിറ്റി ആൻഡ് കസ്റ്റമർ സർവിസസ് ടീമാണ് പുരസ്കാരത്തിനായി കഹ്റമയെ തെരഞ്ഞെടുത്തത്.
ഉപഭോക്തൃസേവന രംഗത്ത് മേഖലതലത്തിൽ കഹ്റമയുടെ ഉയർന്ന പ്രകടനത്തിനുള്ള ബഹുമതിയായാണ് ദ ബെസ്റ്റ് ഇലക്േട്രാണിക് സർവിസ് അവാർഡിനെ വിലയിരുത്തുന്നത്. ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്േട്രാണിക് സേവനങ്ങളാണ് കഹ്റമ വെബ്സൈറ്റിലൂടെയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെയും ഉപഭോക്താക്കൾക്കായി നൽകുന്നത്. 2014-2030 കാലയളവിലേക്കുള്ള കഹ്റമയുടെ ദീർഘകാലാടിസ്ഥാന പദ്ധതിക്കുള്ള അംഗീകാരം കൂടിയാണ് അവാർഡ്. കഹ്റമയുടെ സ്മാർട്ട് സർവിസസ് ട്രാൻസ്ഫോർമേഷൻ ശ്രമങ്ങളുടെ വിജയത്തെ കൂടിയാണ് അവാർഡ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറക്കൽ എന്നീ ഉദ്ദേശ്യങ്ങൾ മുൻനിർത്തി പേപ്പർരഹിത കോർപറേഷനെന്ന ലക്ഷ്യത്തിലേക്കാണ് കഹ്റമ നീങ്ങുന്നത്. അവാർഡുമായി ബന്ധപ്പെട്ട് വിധിനിർണയ ടീം കഹ്റമ ആസ്ഥാനം സന്ദർശിക്കുകയും ഉപഭോക്തൃ സേവനങ്ങളുമായി ബന്ധപ്പെട്ടും ഇലക്േട്രാണിക് സേവനങ്ങളുമായി ബന്ധപ്പെട്ടും വിലയിരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.