ദോഹ: രാജ്യത്തെ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ നടപടിക്രമങ്ങൾക്ക് വേഗത വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്‍ഡസ്ട്രിയൽ ഏരിയയിലെ ഖത്തർ വാക്സിനേഷൻ സെന്റർ വൈകാതെ പ്രവർത്തനമാരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി ഒമ്പതിന് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ വ്യാവസായിക, വാണിജ്യമേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ വാക്സിനേഷൻ അതിവേഗമാവും. പ്രതിദിനം 30,000ഡോസ് കുത്തിവെക്കാനുള്ള ശേഷിയോടെയാണ് ഇൻഡസ്ട്രിയൽ ഏരിയ വാക്സിനേഷൻ സെന്റർ ആരംഭിക്കുന്നത്. നേരത്തെ, ഖത്തറിലെ വാക്സിനേഷനിലും നിർണായകമായിരുന്നത് ഈ കേന്ദ്രങ്ങളായിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.സി.സി. എന്നിവയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, കോൺകോ ഫിലിപ്പ്് എന്നിവുടെ പിന്തുണയോടെയാണ് കേന്ദ്രം പ്രവർത്തിക്കുക. നേരത്തേ അപ്പോയ്മെന്റ് ലഭിക്കുന്നവർക്കായിരിക്കും സെന്ററിൽ വാക്സിൻ നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ പി.എച്ച്.സി.സികൾ വഴിയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അർഹരായവരെ സെന്ററിൽ നിന്നും നേരിട്ട് ബന്ധപ്പെട്ട് അപ്പോയ്മെന്റ് നൽകും. ഇതുവരെ ബുക്കിങ് ലഭിക്കാത്തവർക്ക് 4027 7077 നമ്പർ വഴിയോ, നർആകും ആപ്ലിക്കേഷൻ വഴിയോ ബുക്കിങ് ഉറപ്പാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.