ദോഹ: ബിസിനസിലും ജീവിതത്തിലും ഉന്നത വിജയങ്ങൾ സ്വപ്നം കാണുന്നവർക്ക് വിജയമന്ത്രങ്ങളുമായി ബിഗ് ബോസുമാർ എത്തുന്ന ‘ഗൾഫ് മാധ്യമം’ ബോസസ് ഡേ ഔട്ടിലേക്ക് ഇനി പത്തു ദിവസത്തെ കാത്തിരിപ്പ് മാത്രം. പ്രചോദന പ്രഭാഷണങ്ങളും, വിജയപാത തുറന്നു നൽകുന്ന ആശയങ്ങളും, നിർമിതബുദ്ധി ലോകത്തെ നയിക്കുന്ന കാലത്തെ സൂത്രവാക്യങ്ങളുമായി വമ്പൻ താരങ്ങളെത്തുമ്പോൾ ഖത്തറിലെ മാനേജ്മെന്റ് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് അപൂർവമാമൊരു അവസരം.
ജൂൺ ഒന്ന് ശനിയാഴ്ച ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹ വേദിയാകുന്ന ബോസസ് ഡേ ഔട്ടിലേക്കുള്ള സീറ്റ് ബുക്കിങ് തുടരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ഒരു പകൽ മുഴുവൻ നീളുന്നതാണ്. സംഗമത്തിൽ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര താരവും, ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രചോദിത പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായി ആശിഷ് വിദ്യാർഥി, സെലിബ്രറ്റി മെൻററും, ബ്രാൻഡ് ട്രെയിനറുമായ അർഫീൻ ഖാൻ, നിർമിതബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിൻ ആയ സാനിധ്യ തുൾസി നന്ദൻ എന്നീ മൂന്ന് അതിപ്രഗത്ഭരെയാണ് ‘ഗൾഫ് മാധ്യമം’ ഒരു കുടക്കീഴിലായി ദോഹയിലെത്തിക്കുന്നത്.
അന്താരാഷ്ട്ര കമ്പനികൾ മുതൽ ഖത്തറിൽ പിച്ചവെച്ച് ലോകത്തോളം ഉയർന്ന ബിസിനസ് സ്ഥാപനങ്ങൾ വരെ നായകർക്ക് വിജയമന്ത്രങ്ങളുമായാണ് ഈ മേഖലയിലെ അതിപ്രഗൽഭർ ഖത്തറിൽ ഒന്നിക്കുന്നത്. ഖത്തരികളും, വിവിധ രാജ്യക്കാരും ഉൾപ്പെടെ പ്രമുഖ കമ്പനികളുടെ ബോസുമാരും മാനേജ്മെൻറ് ലീഡേഴ്സ് മുതൽ പുതുതലമുറ സംരംഭകർ വരെയുള്ളവരാണ് ‘ബോസസ് ഡേ ഔട്ടിൽ’ അംഗങ്ങളായി പങ്കെടുക്കുന്നത്. നേരത്തേ രജിസ്റ്റർ ചെയ്യുന്ന പരിമിത അംഗങ്ങൾക്കു മാത്രമായിരിക്കും പ്രവേശനം. സിംഗ്ൾ എൻട്രി പാസിന് 1300 റിയാൽ. കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് സ്വന്തമാക്കാവുന്ന സിൽവർ, ഗോർഡ്, പ്ലാറ്റിനം വിത്ത് പ്രീമിയം ക്ലബ് മെംബർഷിപ് ടിക്കറ്റുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7076 0721 ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സ് വഴിയും എൻട്രി പാസുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.