മുനിസിപ്പാലിറ്റി പരിധിയിൽ ചെടികൾ വെട്ടിയൊതുക്കുന്നു

അൽ വക്​റയിൽ കെട്ടിട നിർമാണാവശിഷ്ടങ്ങൾ നീക്കി

ദോഹ: അൽ വക്​റ മുനിസിപ്പാലിറ്റിക്കു കീഴിൽ, വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കെട്ടിട നിർമാണ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

മുനിസിപ്പൽ കൺട്രോൾ വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ മെക്കാനിക്കൽ എക്വിപ്​മെന്‍റ്​ വിഭാഗവുമായി സഹകരിച്ചാണ്​ വിവിധ ഭാഗങ്ങളി​ലെ കെട്ടിട നിർമാണ മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങിയത്​.

അബ അല്‍ സലീല്‍, ബിര്‍കാത് അല്‍ അവാമര്‍ തുടങ്ങിയ പ്രദേശങ്ങളാണ് ശുചിയാക്കിയത്. ചളിയും ചരൽക്കല്ലുകളും അടക്കം, കെട്ടിടനിര്‍മാണത്തിനുശേഷം ബാക്കിയായ 125 ടണ്ണോളം മാലിന്യമാണ് അബ അല്‍ സലീല്‍ പ്രദേശത്തുനിന്ന് നീക്കം ചെയ്തത്.

സ്വകാര്യ കമ്പനിയുടെ സഹായത്തോടെ മൊത്തം 6250 ടണ്‍ ഖരമാലിന്യം ബിര്‍കാത് അല്‍ അവാമറില്‍ നിന്നും ശേഖരിച്ചു.

മുനിസിപ്പാലിറ്റിയുടെ പരിസരങ്ങള്‍ ശുചിയായി സൂക്ഷിക്കാനുള്ള പ്രത്യേക പദ്ധതി പ്രകാരമാണ് ക്ലീനിങ് നടത്തിയത്.

പദ്ധതിയുടെ ഭാഗമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി പരിധിയിൽ നഗരസൗന്ദര്യവത്​കരണ പ്രവർത്തനങ്ങൾ നടന്നു. പൂന്തോട്ടങ്ങള്‍ ഒരുക്കിയും പുതിയ ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചുമാണ്​ അൽ റയ്യാൻ നഗരസഭ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്​.

Tags:    
News Summary - Building debris removed on Al Wakrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.