ദോഹ: പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ 24 മണിക്കൂര്‍ ബസ് സര്‍വീസ് തുടങ്ങി. ഇതോടൊപ്പം 737ാം നമ്പര്‍ ബസ് സര്‍വീസിെൻറ റൂട്ടില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. പുതിയ ബസ് സര്‍വീസ് വേണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യവും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവും കണക്കിലെടുത്താണ് പുതിയ ബസ് സര്‍വീസ്. 757ാം നമ്പര്‍ ബസാണ് ഹമദ് വിമാനത്താവളത്തിലേക്ക് പുതിയതായി സര്‍വീസ് തുടങ്ങുന്നത്. ഇന്നു മുതല്‍ 737ാം നമ്പര്‍ സര്‍വീസിെൻറ റൂട്ടുകളില്‍ മാറ്റംവരും. 757ാം നമ്പര്‍ ബസ് ഹമദ് വിമാനത്താവളത്തിലേക്ക് 24 മണിക്കൂറും സര്‍വീസ് നടത്തും. 737ാം നമ്പര്‍ ബസും ഇതേ സമയക്രമത്തിലായിരിക്കും ഒാടുക. പുലര്‍ച്ചെ നാലു മുതല്‍ രാത്രി 11വരെ ഓരോ അര മണിക്കൂറിലും രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലു വരെ ഓരോ ഒരു മണിക്കൂറിലും ബസ് സര്‍വീസുണ്ടാകും. ബസ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സര്‍വീസില്‍ അല്‍മതാര്‍ സ്ട്രീറ്റ്, അല്‍മതാര്‍ അല്‍ഖദീം സ്ട്രീറ്റ്, ഡിറിങ് റോഡ്, നജ്മ സ്ട്രീറ്റ്, അബ സ്ട്രീറ്റ്, അല്‍മന്‍സൂറ സ്ട്രീറ്റ്് എന്നീ പ്രദേശങ്ങള്‍ കവര്‍ ചെയ്യും. മുവാസലാത്തിെൻറ വെബ്സൈറ്റില്‍ ബസുകളുടെ സമയക്രമം വിശദമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.