ദോഹ: 2022ഓടെ രാജ്യത്ത് 2,650 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിങ് പാത യാഥാർഥ്യമാകാനുള്ള പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ. വേഗമേറിയ സൈക്ലിങ് ട്രാക്കുമായി ബന്ധപ്പെട്ട് സാംസ്കാരിക കായിക മന്ത്രാലയത്തിലെ ഖത്തർ സൈക്ലിസ്റ്റ് സെൻററും അശ്ഗാലിന് കീഴിലുള്ള ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റിയും തമ്മിൽ പൊതുധാരണപത്രം ഒപ്പുവെച്ചു.
2022ഓടെ രാജ്യത്ത് 2,650 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിങ് പാത യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാനചുവടുവെപ്പാണിതെന്ന് അശ്ഗാൽ േപ്രാജക്ട് അഫയേഴ്സ് ഡയറക്ടർ എൻജി. യൂസുഫ് അൽ ഇമാദി വ്യക്തമാക്കി.
33 കിലോമീറ്റർ ദൈർഘ്യത്തിൽ വേഗമേറിയ സൈക്ലിങ് ട്രാക്ക് നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതു പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതായും ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ എൻജി. മുഹമ്മദ് അർഖൂബ് അൽ ഖൽദി പറഞ്ഞു. ട്രാക്കിലെ പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.
സമൂഹത്തിൽ സൈക്ലിങ് സംസ്കാരം ഉയർത്തിക്കൊണ്ടുവരുകയും ഗതാഗത രംഗത്ത് സുരക്ഷിതവും ആരോഗ്യകരവുമായ സൈക്ലിങ്ങിെൻറ പ്രാധാന്യം പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിെൻറയും ഭാഗമായാണ് ധാരണപത്രം ഒപ്പുവെച്ചത്.
സമൂഹത്തിലെ എല്ലാ പ്രായഗണത്തിൽ ഉൾപ്പെടുന്നവർക്കും അനുയോജ്യമായ കായിക സംവിധാനങ്ങൾ ഒരുക്കുന്നതിൽ അശ്ഗാൽ പ്രതിജ്ഞാബദ്ധരാണ്. ധാരണപത്ര പ്രകാരം ഫാസ്റ്റ് ട്രാക്ക് ഉപയോക്താക്കൾക്കാവശ്യമായ എല്ലാ അവശ്യ സേവനങ്ങളും അശ്ഗാലും ഖത്തർ സൈക്ലിസ്റ്റ്സ് സെൻററും നൽകും.
രാജ്യത്തെ സൈക്ലിസ്റ്റുകൾക്ക് സുരക്ഷിതമായ ട്രാക്ക് ശൃംഖല ഒരുക്കുന്നതിൽ പ്രവർത്തിച്ചവരെ പ്രശംസിക്കുെന്നന്ന് ഖത്തർ സൈക്ലിസ്റ്റ്സ് പ്രസിഡൻറ് ഡോ. അബ്ദുൽ അസീസ് ജഹാം അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.