പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ക​രി​യ​ര്‍ വ​ര്‍ക്ക്ഷോ​പ് ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്ക് വ​ഴി​കാ​ട്ടി​യാ​യി ക​രി​യ​ര്‍ വ​ര്‍ക്ക് ഷോപ്

ദോ​ഹ: തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്കും ജോ​ലി​യി​ല്‍ അ​ഭി​വൃ​ദ്ധി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കും ദി​ശാ​ബോ​ധം പ​ക​ര്‍ന്ന് ന​ല്‍കി പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ക​രി​യ​ര്‍ വ​ര്‍ക്ക്ഷോ​പ്. സെ​ന്റ​ര്‍ ഫോ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍സ് ഇ​ന്ത്യ (സി.​ജി) ഖ​ത്ത​ര്‍ ചാ​പ്റ്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച വ​ര്‍ക്ക്ഷോ​പ് ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൊ​ഴി​ല​ന്വേ​ഷി​ച്ച് പ്ര​വാ​സ​ലോ​ക​ത്തെ​ത്തു​ന്ന ഒ​രാ​ള്‍ക്ക് ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍ന്ന് ന​ല്‍കു​ക​യും കു​റ​വു​ക​ള്‍ നി​ക​ത്താ​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശം ന​ല്‍കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ​യും ഒ​രു കു​ടും​ബ​ത്തി​ന്റെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തെ​യാ​ണ്‌ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ വി​ജ​യ​ത്തി​നു​ള്ള നൈ​പു​ണ്യ​ങ്ങ​ള്‍’, ‘ഇ​ന്റ​ര്‍വ്യൂ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സി​ജി ഖ​ത്ത​ര്‍ സീ​നി​യ​ര്‍ റി​സോ​ഴ്സ് പേ​ഴ്സ​ന്മാ​രാ​യ ഹ​നീ​ഫ് ഹു​ദ​വി, എ​ൻ​ജി​നീ​യ​ര്‍ ഷി​ഹാ​ബ് അ​ബ്ദു​ല്‍ വാ​ഹി​ദ് എ​ന്നി​വ​ര്‍ ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ല്‍കി. ബ​യോ​ഡേ​റ്റ, ഇ​ന്റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ലെ ക്യാ​മ്പ് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ സം​ശ​യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കി.

ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി പ​രി​ശീ​ല​ക​ര്‍ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​ച്ച്.​ആ​ര്‍.​ഡി വി​ങ് ക​ണ്‍വീ​ന​ര്‍ മു​നീ​ഷ് എ.​സി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. അ​ഫീ​ഫ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​ച്ച്.​ആ​ര്‍.​ഡി വി​ങ് വ​ഴി ല​ഭ്യ​മാ​യ വി​വി​ധ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഷ​ഖീ​ബ് അ​ബ്ദു​ല്‍ ജ​ലീ​ല്‍ ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ഷി​ബി​ലി മ​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മ​ജീ​ദ് അ​ലി, അ​നീ​സ് റ​ഹ്മാ​ന്‍, ആ​ക്ടി​ങ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ല്ലം, ട്ര​ഷ​റ​ർ ഷ​രീ​ഫ് ചി​റ​ക്ക​ൽ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സി​മി അ​ക്ബ​ര്‍ തൃ​ശൂ​ര്‍, ഫ​ഹ​ദ് കാ​സ​ർ​കോ​ട്, നി​യാ​സ് കൊ​ല്ലം, സി​റാ​ജു​ദ്ദീ​ന്‍ എ​റ​ണാ​കു​ളം, റാ​ദി​യ ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Career workshop as a guide for job seekers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.