ദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ. പത്താം തരത്തിൽ 173 വിദ്യാർഥികളെ പരീക്ഷയെഴുതിച്ചാണ് സമ്പൂർണ വിജയം സ്വന്തമാക്കിയത്. 39 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 97.40 ശതമാനം മാർക്ക് നേടിയ പാർവതി പീതാംബരൻ നായർ ആർ സ്കൂൾ ടോപ്പറായി. ഷസ ഹൈഫ (97 ശതമാനം), മർയം മവാദ് (96.40 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. പന്ത്രണ്ടാം തരത്തിൽ ഫാത്തിമ കബീർ 96.6 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പറായി. ഫിദ സാറ ടി.പി (95.80 ശതമാനം), സഫ്വ കാസിം (94.80 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹിം എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.