ക്വി​ഖ് അം​ഗ​ങ്ങ​ളും ദോ​ഹ​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളും അ​തി​ഥി​ക​ളാ​യെ​ത്തി​യ 25 വ​നി​ത​ക​ൾ​ക്കൊ​പ്പം

ഗാർഹിക തൊഴിലാളികൾക്കൊപ്പം ക്വിഖിന്റെ 'ഒന്നിച്ചൊരോണം'

ദോഹ: ഗാര്‍ഹിക മേഖലയില്‍ ജോലിചെയ്യുന്ന വനിതകള്‍ക്കായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ച് കേരള വിമൻസ് ഇനീഷ്യേറ്റിവ് ഖത്തര്‍ (ക്വിഖ്). അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂൾ ഇന്‍ഡോര്‍ ഹാളിലാണ് 25 വനിതകള്‍ക്കൊപ്പം ക്വിഖ് 'ഒന്നിച്ചൊരോണം' ആഘോഷിച്ചത്. സമാപന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ മുഖ്യാതിഥിയായി.

25 വനിതകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് അംഗത്വത്തിനുള്ള അപേക്ഷ ഫോറവും ഇന്‍ഷുറന്‍സ് തുകയും ക്വിഖ് പ്രസിഡന്റ് സറീന അഹദ് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍ക്ക് കൈമാറി. ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുറഊഫ് കൊണ്ടോട്ടി, വർഗീസ് വർഗീസ്, അൻവർ, മുസ്തഫ എലത്തൂർ, ഫൈസൽ അരിക്കട്ടയിൽ, ജയപൽ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Celebrating Onam with domestic workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.