ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് മൂന്നാം സീസൺ ബ്രോഷർ പ്രകാശനം ആസ്റ്റർ ഹെൽത്ത് കെയർ മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് കമ്യൂണിക്കേഷൻ ഹെഡ് സുമീത് ബാത്ര നിർവഹിച്ചു.
ടൂർണമെന്റ് ചെയർമാൻ സമീൽ അബ്ദുൽ വാഹിദ്, ജനറൽ കൺവീനർ സി.ടി സിദ്ദീഖ് ചെറുവാടി, ആസ്റ്റർ കെയർ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സജിത് പിള്ള, ചാലിയാർ കപ്പ് ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ രതീഷ് കക്കോവ്, രഘുനാഥ് ഫറോക്, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, അഹ്മദ് നിയാസ് മൂർക്കനാട്, അബ്ദുറഹ്മാൻ മമ്പാട് എന്നിവർ പങ്കെടുത്തു.
ഖത്തറിലെ പ്രഗത്ഭരായ 16 ഇന്ത്യൻ കമ്യൂണിറ്റി ടീമുകളാണ് ഡിസംബർ 22, 29 തീയതികളിൽ ദോഹ യൂനിവേഴ്സിറ്റി കോളജ് ഗ്രൗണ്ടിൽ (സി.എൻ.എ.ക്യു) കളിക്കാനിറങ്ങുക.
ചാമ്പ്യൻമാർക്ക് 3023 ഖത്തർ റിയാലും എവർ റോളിങ് ട്രോഫിയും ഫസ്റ്റ് റണ്ണർ അപ്പിന് 2023 ഖത്തർ റിയാലും ട്രോഫിയും സെക്കൻഡ് റണ്ണർ അപ്പിന് 1023 ഖത്തർ റിയാലും ട്രോഫിയുമാണ് സമ്മാനമായി നൽകും.
ഉദ്ഘാടന മത്സരത്തിൽ ഓർബിറ്റ് എഫ്.സി, ഒറിക്സ് എഫ്.സി കാസർകോടിനെയും തുടർന്നുള്ള മത്സരങ്ങളിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി, വൈകിങ് എഫ്.സി അൽഖോറിനെയും അഡ്വാൻസ് പ്ലസ് എഫ്.സി, ഈഗിൾസ് എഫ്.സിയേയും നാമിസ് ഇന്റർനാഷനൽ ന്യൂട്ടൻ എഫ്.സി, അൽ അനീസ് എഫ്.സിയേയും ഖത്തർ ഫ്രണ്ട്സ് മമ്പാട്, വഖാസ് എ.എഫ്.സിയേയും മഞ്ഞപ്പട എഫ്.സി, ബ്രദേർസ് എഫ്.സിയെയും ക്യു.കെ.ജെ.കെ.എഫ്.സി മേറ്റ്സ് ഖത്തർ, നസീം യുനൈറ്റഡിനേയും ഫാർമ കെയർ എഫ്.സി, ബീച്ച് ബോയ്സ് എഫ്.സി ട്രിവാൻഡ്രത്തെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.