ദോഹ: ചാലിയാർ ദോഹയുടെ എട്ടാം വാർഷിക ദിനമായ ചൊവ്വാഴ്ച 'ചാലിയാർ ദിനം സമര നായകനിലൂടെ' എന്ന വിഷയം ആസ്പദമാക്കി ഐ.സി.സി അശോക ഹാളിൽ ചർച്ച സംഗമം സംഘടിപ്പിക്കുന്നു. വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയിൽ ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, എളമരം കരീം വാഴക്കാട്, അംബര (കൃഷിയിടം ഖത്തർ), കോയ കൊണ്ടോട്ടി, ചാലിയാർ ദോഹ സ്ഥാപകൻ വി.സി. മശ്ഹൂദ്, പരിസ്ഥിതി മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ചാലിയാർ നദീസംരക്ഷണത്തിന് വേണ്ടി കുത്തക ഭീമന്മാരോട് ജീവിതാവസാനം വരെ പോരാടിയ കെ.എ. റഹ്മാൻ ചരമദിനം കൂടിയാണ് ചാലിയാർ ദിനമായ ജനുവരി 11. ചാലിയാർ ദോഹ പുതിയ എക്സിക്യൂട്ടിവ് ഭാരവാഹികളെയും വനിതവിഭാഗം പുതിയ കമ്മിറ്റി നേതൃത്വത്തെയും ഖത്തർ ദേശീയ സ്പോർട്സ് ദിനമായ ഫെബ്രുവരി എട്ടിന് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന 'ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2022' ഔദ്യോഗിക പ്രഖ്യാപനവും സ്പോർട്സ് ഫെസ്റ്റ് സ്വാഗതസംഘ രൂപവത്കരണവും നടക്കും. സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരിപാടിയെന്ന് പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് കൊടിയത്തൂർ, ട്രഷറർ ജാബിർ പി.എൻ.എം ബേപ്പൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.