ദോഹ: ലോക ജലദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ബിർള പബ്ലിക് സ്കൂൾ 85 പോയന്‍റുകളോടെ ജേതാക്കളായി. ഭവൻസ് പബ്ലിക് സ്കൂൾ (80) രണ്ടാം സ്ഥാനവും ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ (70) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ലോക ജലദിനമായ മാർച്ച് 22ന് നടന്ന മത്സരത്തിന് പ്രമുഖ ട്രെയിനറും മോട്ടിവേഷനൽ സ്പീക്കറുമായ മൻസൂർ മൊയ്‌ദീൻ അവതാരകനായി. ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായിരുന്നു മത്സരം.
ഒന്നാം സമ്മാനത്തിനർഹമായ ബിർള പബ്ലിക് സ്കൂളിന് വേണ്ടി ജിനേശ്വർ നരിയാനി, ഭഗത് കൃഷ്ണൻ എന്നിവർ മത്സരിച്ചു. രണ്ടാം സമ്മാനത്തിനർഹമായ ഭവൻസ് പബ്ലിക് സ്കൂളിന് വേണ്ടി ഹുസൈൻ അബ്ദുൽ ഖാദിർ, സാരംഗ് ഷാജി എന്നിവരും മൂന്നാം സമ്മാനത്തിനർഹമായ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന് വേണ്ടി യൂണിക് ബന്ദേരി, ബിഷാൽ ചന്ദ എന്നിവരും മത്സരാർഥികളായി പങ്കെടുത്തു. ഒലിവ് ഇന്‍റർനാഷനൽ സ്കൂൾ, നോബിൾ ഇന്‍റർനാഷനൽ സ്കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, പോഡാർ പേൾ സ്കൂൾ എന്നിവയായിരുന്നു ക്വിസ് മത്സരത്തിന് പങ്കെടുത്ത മറ്റ് ടീമുകൾ.
ബ്രില്യന്‍റ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എം.ഡി മുഹമ്മദ് അഷ്‌റഫ്, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, അജ്മൽ അരീക്കോട്, വനിത ഭാരവാഹികളായ മുനീറ ബഷീർ, ഷഹാന ഇല്യാസ്, ശാലീന രാജേഷ്, മുഹ്സിന സമീൽ, ശീതൾ, സുധ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഖത്തറിലെ പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദ് അൽ ഖാലിദി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ശൈഖ് ഖാസീം മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. ചാലിയാർ ദോഹ പ്രസിഡന്‍റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സിദ്ദീഖ് വാഴക്കാട്, ഹൈദർ ചുങ്കത്തറ, ഭാരവാഹികളായ ജാബിർ ബേപ്പൂർ, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുൽ അസീസ് ചെറുവണ്ണൂർ, അഡ്വ. ജൗഹർ നിലമ്പൂർ, ഡോ. ഷഫീഖ് താപ്പി മമ്പാട്, സാബിക് എടവണ്ണ, അഹ്‌മദ് നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, തൗസീഫ് കാവനൂർ, ഫൈറോസ് പൊത്തുക്കല്ല്, സജാസ് കടലുണ്ടി, ബഷീർ തുവ്വാരിക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.