????? ?????? ???????? ???? ??????? ??? ????? ?? ????

തൊഴിൽ നഷ്​ടപ്പെട്ടവർക്ക്​ വീണ്ടും തൊഴിൽ: ഖത്തർ ചേംബർ ഓൺലൈൻ സംവിധാനത്തിന്​ മികച്ച പ്രതികരണം

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ ജോലി നഷ്​ടപ്പെട്ട തൊഴിലാളികൾക്ക്​ വീണ്ടും ജോലി കിട്ടാൻ സഹായിക്കുന്ന ഖത്തർ ചേംബറിൻെറ ഓൺലൈൻ സംവിധാനത്തിന്​ മികച്ച പ്രതികരണം. ഇതുവരെ 2,300 കമ്പനികൾ ​ചേംബർ തയാറാക്കിയ പോർട്ടലിൽ തൊഴിലാളികളുടെ വിവരങ്ങൾ നൽകിക്കഴിഞ്ഞു. ഖത്തർ ​േചംബർ ഡയറക്​ടർ ജനറൽ സാലിഹ്​ ബിൻ ഹമദ്​ അൽ ശർഖിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ്​ ഖത്തർ ചേംബർ പുതിയ സംവിധാനമൊരുക്കിയത്​. മന്ത്രാലയവുമായുള്ള സംയുക്​ത വെബിനാറിൽ സംസാരിക്കുകയായിരുന്നു അൽ ശർഖി.ഖത്തർ ചേംബർ ഓഫ് കൊമേഴ്സ്​ ആൻഡ് ഇൻഡസ്​ട്രിയുമായി സഹകരിച്ച്​ മന്ത്രാലയം തുടങ്ങിയ സേവനം ഏറെ ഫലപ്രദമാണ്​​. പ്രാദേശിക വിപണിയിൽ ജോലി നഷ്​ടമായവർക്ക് ഇത്​ ആശ്വാസമാണ്​.

https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ ജോലി നഷ്​ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് വീണ്ടും ജോലിക്കായുള്ള അപേക്ഷ സമർപ്പിക്കാം. രജിസ്​റ്റർ ചെയ്തതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക. തൊഴിൽ മന്ത്രാലയത്തിലെത്തുന്ന അപേക്ഷകളിൽ അധികൃതർ പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പോർട്ടലിലൂടെ തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും ഖത്തർ ചേംബർ ഒരുക്കിയിട്ടുണ്ട്.ജോലി നഷ്​ടപ്പെട്ടതിനെ തുടർന്ന് സ്വദേശങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന വിദേശ വിദഗ്ധ തൊഴിലാളികൾക്ക് ഏറെ സഹായമാകുന്ന ചുവടുവെപ്പാണിത്. വെബ്സൈറ്റ് വഴി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മറ്റു കമ്പനികൾക്ക് ജോലി മാറുന്നതിനും ഈ ഒാൺലൈൻ പോർട്ടലിൽ സൗകര്യമുണ്ട്.

ആഗ്രഹിക്കുന്ന കമ്പനികളിൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് ഒാൺലൈൻ സംവിധാനം ഉപകരിക്കും. കൂടാതെ രാജ്യത്തെ കമ്പനികൾക്ക് ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള അവസരവും ഖത്തർ ചേംബർ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രതിസന്ധി കാരണമായി തങ്ങൾ പിരിച്ചുവിട്ട തൊഴിലാളികളുടെ വിവരങ്ങൾ അതത്​ കമ്പനികൾക്ക്​ നൽകാനുള്ള സംവിധാനവും പോർട്ടലിലുണ്ട്​. സൈറ്റിലെ ഹോം പേജിലെ ‘റീ എം​േപ്ലായ്​മ​െൻറ്​’ എന്ന വിൻഡോവിൽ ക്ലിക്ക്​ ​െചയ്​താൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോം തുറന്നുവരും. ഇതിൽ തങ്ങളുടെ കമ്പനികളിൽ നിന്ന്​ ജോലി നഷ്​ടമായ ജീവനക്കാരുടെ വിശദവിവരങ്ങൾ അതത്​ കമ്പനികൾ ചേർക്കുകയാണ്​ വേണ്ടത്​. എഞ്ചിനീയർ, വർക്കർ, ​ൈഡ്രവർ, ഓഫിസ്​ ക്ലർക്ക്​, ഇൻഫർമേഷൻ ​െടക്​നോളജി, സെക്രട്ടറി, അക്കൗണ്ടൻറ്​, സെക്യൂരിറ്റി, തൂപ്പുകാർ, ടീ ബോയ്​, ക്ലർക്ക്​ തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ നൽകാം. ഈ വിഭാഗത്തിൽ പെടാത്തവരാണെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്​. ജീവനക്കാരൻെറ ജോലി പരിചയം, ഖത്തർ ഐ.ഡി നമ്പർ, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ തുടങ്ങിയവയും ചേർക്കാനാവും.

ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്​ടമായ വിദഗ്ധ തൊഴിലാളികളെ ജോലിയിലെടുക്കുന്നതിനും തൊഴിൽ കരാർ ഒപ്പുവെക്കുന്നതിനും കമ്പനികൾക്കുള്ള അവസരവും ഒാൺലൈൻ പോർട്ടലിലുണ്ട്​. തൊഴിൽ ദാതാക്കൾക്ക് തങ്ങൾക്കാവശ്യമുള്ള വിദഗ്ധ തൊഴിലാളികളെ തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും. പ്രാദേശിക തൊഴിൽ വിപണിയിലെ പദ്ധതികളും വ്യാപാരങ്ങളും തുടരുന്നത് സുരക്ഷിതമാക്കുന്നതിനും മറ്റു കമ്പനികളിൽ നിന്നും ഒഴിവാക്കപ്പെട്ട വിദഗ്ധരായ തൊഴിലാളികളെ പുതിയ കമ്പനികൾക്ക് റിക്രൂട്ട് ചെയ്യാം. കോവിഡ്-19 പ്രതിസന്ധിയിലും രാജ്യത്തെ വ്യാപാര പ്രവർത്തനങ്ങൾ തുടരുന്നതിനും സ്വകാര്യ മേഖലയെ സഹായിക്കുന്നതിനും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ പദ്ധതികളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും പുതിയ ഒാൺലൈൻ സംവിധാനം ഏറെ സഹായകരമാണ്​.

Tags:    
News Summary - chamber online-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.