എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ അ​ൽ ദു​ഹൈ​ൽ കോ​ച്ച്

ഹെ​ർ​നാ​ൻ ക്രെ​സ്​​പോ​യും അ​ൽ ഹി​ലാ​ൽ കോ​ച്ച് റാ​മോ​ൺ

ഡ​യ​സും

ദോ​ഹ: അ​ർ​ജ​ന്റീ​ന​യു​ടെ പ​ഴ​യ പ​ട​ക്കു​തി​ര ഹെ​ർ​ന​ൻ ക്രെ​​സ്പോ ക​ളി​ത​ന്ത്രം മെ​ന​യു​ന്ന അ​ൽ ദു​ഹൈ​ൽ എ​സ്.​സി ഒ​രു​വ​ശ​ത്ത്. മ​റ്റൊ​രു അ​ർ​ജ​ന്റീ​ന​ക്കാ​ര​നും റി​വ​ർ​പ്ലേ​റ്റി​ന്റെ സൂ​പ്പ​ർ താ​ര​വു​മാ​യ റാ​മോ​ൺ ഡ​യ​സ് പ​രി​ശീ​ല​ക​നാ​യ സൗ​ദി​യി​ൽ​നി​ന്നു​ള്ള അ​ൽ ഹി​ലാ​ൽ മ​റു​ഭാ​ഗ​ത്ത്.

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഖ​ത്ത​ർ വേ​ദി​യാ​യ എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗ് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളു​ടെ സെ​മി ഫൈ​ന​ൽ അ​ങ്കം അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​രു​ടെ മു​ഖാ​മു​ഖ പോ​രാ​ട്ട​മാ​യി മാ​റും. ആ​ശാ​നും ശി​ഷ്യ​നും എ​ന്ന പ്ര​ത്യേ​ക​ത​യും റാ​മോ​ൺ ഡ​യ​സ് -ക്രെ​സ്​​പോ അ​ങ്ക​ത്തി​നു​ണ്ട്.

1996ൽ ​റാ​മോ​ൺ ഡ​യ​സ് ​റി​വ​ർ​​പ്ലേ​റ്റ് പ​രി​ശീ​ല​ക​നാ​യി​രി​ക്കു​മ്പോ​ൾ കോ​പ ലി​ബ​ർ​റ്റ​ഡോ​റ​സ് ക​പ്പി​ലേ​ക്ക് ടീ​മി​നെ ന​യി​ച്ച താ​ര​മാ​യി​രു​ന്നു ക്രെ​സ്​​പോ. അ​ൽ തു​മാ​മ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം ദു​ഹൈ​ൽ- അ​ൽ ഹി​ലാ​ൽ എ​ന്നീ ക​രു​ത്ത​രു​ടെ പോ​രാ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല നോ​ക്കൗ​ട്ട് റൗ​ണ്ട് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ട മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​വും ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ലാ​യി ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​ക. ഹെ​ർ​നാ​ൻ ക്രെ​​സ്​​പോ​യു​ടെ വ​ര​വോ​ടെ രാ​ജ്യാ​ന്ത​ര ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധ നേ​ടി​യ ദു​ഹൈ​ൽ മി​ന്നും ഫോ​മി​ലാ​ണി​പ്പോ​ൾ. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ റ​യ്യാ​നെ​യും, ക്വാ​ർ​ട്ട​റി​ൽ അ​ൽ ഷ​ബാ​ബി​നെ​യും തോ​ൽ​പി​ച്ചാ​ണ് ദു​ഹൈ​ലി​ന്റെ കു​തി​പ്പ്.

എ​ന്നാ​ൽ, ഇ​തു​വ​രെ​യു​ള്ള പോ​ലെ​യ​ല്ല സെ​മി​യി​ലെ മ​ത്സ​ര​മെ​ന്ന് കോ​ച്ച് ക്രെ​സ്​​പോ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ‘ശ​ക്ത​രാ​യ ടീ​മി​നെ​തി​രാ​യ മ​ത്സ​രം ക​ടു​ത്ത​താ​വും. എ​ന്നാ​ൽ, ഞ​ങ്ങ​ളും മോ​ശ​ക്കാ​ര​ല്ല. ഓ​രോ ചു​വ​ടും ന​ന്നാ​യി ക​ളി​ച്ചാ​ണ് ഈ ​ടീ​മി​ന്റെ മു​ന്നേ​റ്റം. ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി മു​ന്നേ​റാ​നാ​ണ് ദു​ഹൈ​ൽ ഒ​രു​ങ്ങു​ന്ന​ത്. ഈ ​കു​തി​പ്പ് തു​ട​രും. അ​ൽ ഹി​ലാ​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​ണ്.

ദേ​ശീ​യ-​അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച പ​രി​ച​യ സ​മ്പ​ത്തു​മു​ണ്ട്. എ​ന്നാ​ൽ, ജേ​താ​ക്ക​ളാ​ക​ണ​മെ​ങ്കി​ൽ എ​തി​രാ​ളി​യു​ടെ വ​ലി​പ്പ​ത്തി​നു മു​ന്നി​ൽ ഭ​യ​ക്കാ​തെ അ​വ​രെ തോ​ൽ​പി​ക്ക​ണ​മെ​ന്നാ​ണ് എ​ന്റെ കു​ട്ടി​ക​ളോ​ട് ഞാ​ൻ പ​റ​യു​ന്ന​ത്’-​കോ​ച്ച് ക്രെ​സ്​​പോ പ​റ​ഞ്ഞു. ഒ​രു​മാ​സം മു​മ്പ ക്ല​ബ് ലോ​ക​ക​പ്പ് ​ക​രു​ത്ത​രാ​യ ​ഫ്ലെ​മി​ങ്ങോ​യെ തോ​ൽ​പി​ക്കു​ക​യും, പി​ന്നാ​ലെ, ഫൈ​ന​ലി​ൽ റ​യ​ൽ മ​ഡ്രി​ഡി​നോ​ട് പൊ​രു​തു​ക​യും ചെ​യ്ത ഹി​ലാ​ൽ ക​രു​ത്ത​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ദു​ഹൈ​ലി​നെ​യും ക്രെ​സ്​​പോ​യെ​യും ചെ​റു​താ​യി കാ​ണു​ന്നി​ല്ലെ​ന്ന് ഹി​ലാ​ൽ കോ​ച്ച്​ റാ​മോ​ൺ ഡ​യ​സ് പ​റ​ഞ്ഞു. ‘ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര പ​രി​ച​യ സ​മ്പ​ത്തു​ണ്ട്. ക​ളി​ക്കാ​രും മി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. എ​ന്നാ​ൽ, വ​ലി​യ സ്പി​രി​റ്റോ​ടെ​യാ​ണ് ദു​ഹൈ​ൽ ക​ളി​ക്കു​ന്ന​ത്. മി​ക​ച്ച നി​ല​വാ​ര​മു​ള്ള മ​ത്സ​രം ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്നു’-​അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Champions League-captain and trainer- face to face competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.