ദോഹ: വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെൽഷ്യസുമായിരിക്കും. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാപരിധി കുറയാനിടയുണ്ട്. ജാഗ്രത പാലിക്കണം.
വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറൻ ദിശയിൽ എട്ട് മുതൽ 18 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാനും ഇത് 28 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ വടക്ക് പടിഞ്ഞാറൻ ദിശയിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റടിക്കാം. 25 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണം. വാരാന്ത്യദിവസങ്ങളിൽ കാഴ്ചാപരിധി മൂന്ന് മുതൽ എട്ട് കിലോമീറ്ററായിരിക്കുമെന്നും ചില സമയങ്ങളിൽ രണ്ട് കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.