ദോഹ: ജൂൈല 12ന് പ്രാബല്യത്തിൽ വരുന്ന കോവിഡ് യാത്രാ നയങ്ങളിൽ കൂടുതൽ ഇളവുകൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ പുതുക്കിയ മാർഗനിർദേശങ്ങൾ. വെള്ളിയാഴ്ച രാത്രിയോടെ പുറത്തിറക്കിയ നിർദേശങ്ങൾ പ്രകാരം 17വരെ പ്രായമുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറൻറീൻ പൂർണമായും ഒഴിവാക്കാൻ തീരുമാനമായി.
നേരത്തേ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ, 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർക്ക് 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. ഇതാണ് ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ തിരുത്തിയത്.
ഇതുപ്രകാരം, ഇന്ത്യ ഉൾപ്പെടെ റെഡ്ലിസ്റ്റഡ് രാജ്യങ്ങളിൽനിന്നും വരുന്ന 18നു ചുവടെ പ്രായമുള്ള വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് മാതാപിതാക്കൾ വാക്സിനേറ്റഡ് ആണെങ്കിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഇവർ 10 ദിവസത്തെ ഹോം ക്വാറൻറീൻ പാലിക്കണം. കുട്ടികൾ തനിച്ചോ, രക്ഷിതാക്കൾക്കൊപ്പം വരുേമ്പാഴോ ഇതാണ് പുതിയ ചട്ടം. കേരളത്തിൽനിന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന നിരവധി രക്ഷിതാക്കൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ ഇളവുകൾ.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ 18നു താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങാത്തതിനാൽ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് തിരികെയെത്തുേമ്പാൾ മക്കളുെട ഹോട്ടൽ ക്വാറൻറീൻ തലവേദനയായിരുന്നു. ഇതു സംബന്ധിച്ച് സംശയങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ആശങ്ക അറിയിച്ചത്്. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന കുടുംബങ്ങളിൽ 11 വയസ്സുവരെയുള്ളവർക്ക് തീരെ ക്വാറൻറീൻ വേണ്ട. എന്നാൽ, 12 മുതൽ 17 വരെ പ്രായമുള്ളവർക്ക് അഞ്ചു ദിവസ ഹോം ക്വാറൻറീൻ വേണം.
യെല്ലോ ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന 17 വയസ്സുവരെ പ്രായമുള്ളവർക്ക് ഏഴു ദിവസ ഹോം ക്വാറൻറീനിൽ കഴിയണം. റെഡ് ലിസ്റ്റ് രാജ്യങ്ങൾക്ക് ഇത് 10 ദിവസമാണ്. ഇതിനു പുറമെ, മറ്റു ചില ക്വാറൻറീൻ മാർഗനിർദേശങ്ങളിലും ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തി. ഖത്തറിൽനിന്ന് രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാവാത്ത യാത്രക്കാർക്ക് ഹോം ക്വാറൻറീൻ മതിയാവും. ഏഴു ദിവസമോ അല്ലെങ്കിൽ രണ്ടാം ഡോസെടുത്ത് 14 ദിവസം പൂർത്തിയാവുന്നത് വരെയോ ക്വാറൻറീനിൽ കഴിയണം.
ഇവയിൽ ഏതാണോ ആദ്യം പൂർത്തിയാവുന്നത് അതിനനുസരിച്ച് പുറത്തിറങ്ങാൻ കഴിയും. വാക്സിൻ പുർത്തീകരിച്ച ഒരാൾക്കൊപ്പം എത്തുന്ന വാക്സിൻ എടുക്കാത്ത 75നു മുകളിൽ പ്രായമുള്ളയാൾക്ക് അതേ വീട്ടിൽ ഹോം ക്വാറൻറീൻ മതിയാവും. വാക്സിൻ സ്വീകരിച്ച ഭർത്താവിനൊപ്പമോ, ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുവിനൊപ്പമോ ഖത്തറിലെത്തുന്ന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഹോട്ടൽ ക്വാറൻറീൻ വേണ്ട.
'ഇന്ത്യൻ എംബസിയുടെയും നിരവധി പ്രവാസി സംഘടനകളുടെയും കൂടി നിരന്തര ആവശ്യമായിരുന്നു ക്വാറൻറീൻ ഒഴിവാക്കാനുള്ളത്. വലിയ തുകയാണ് 10 ദിവസ ക്വാറൻറീനായി മുടക്കിയിരുന്നത്. ഇതു വലിയൊരു വിഭാഗം യാത്രക്കാർക്ക് ഒഴിവാകുന്നു എന്നത് ആശ്വാസകരമാണ്. ഖത്തർ സർക്കാറിൻെറ വിട്ടുവീഴ്ച നമ്മൾ ദുരുപയോഗം ചെയ്യരുത്. സർക്കാർ ചട്ടങ്ങളും നിർദേശങ്ങളും പാലിച്ച് യാത്ര ചെയ്യണം. നേരത്തേ നാട്ടിൽനിന്നും കൃത്രിമ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് യാത്രചെയ്തെത്തിയ നിരവധി പേരാണ് ഇവിടെ പോസിറ്റിവായത്. അത്തരം തട്ടിപ്പുകൾക്ക് ആരും വഴങ്ങരുത്. നമുക്കായി തുറന്നുതന്ന അവസരത്തെ നമ്മളായി മുടക്കരുത് എന്നാണ് അഭ്യർഥിക്കാനുള്ളത്.'
എസ്.എ.എം. ബഷീർ (ഖത്തർ കെ.എം.സി.സി പ്രസിഡൻറ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.