ദോഹ: ചൂട് കാപ്പി മുതൽ ട്രൂ ബ്ലൂ കാപ്പി വരെ വൈവിധ്യമാർന്ന കാപ്പി നുണയമെ ന്നും രുചിക്കണമെന്നുമുണ്ടെങ്കിൽ കതാറ എസ്പ്ലാനേഡിൽ വന്നാൽ മതി. 70ൽ പരം കാപ്പി ഷോപ്പുകളുമായി കഫീനേറ്റഡ് 3 ഫെസ്റ്റിവലിലാണ് വൈവിധ്യമാർന്ന രുചിഭേദങ്ങളിൽ കാപ്പി തയ്യാറായിരിക്കുന്നത്. മൂന്നാമത് കഫീനേറ്റഡ് ഫെസ്റ്റവലിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ഷോപ്പുകളും ഖത്തറിൽ നിന്നുള്ള പുതുസംരംഭങ്ങളാണ് എന്നതാണ് സവിശേഷത.
തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സന്ദർശകരേറുമെന്ന് തന്നെയാണ ്പ്രതീക്ഷിക്കുന്നത്. അനീം കഫേ, സ്േട്രഞ്ച് തിങ്സ്, കോഫീൻഹോളിക് തുടങ്ങി കാപ്പി േപ്രമികളെ ആകർഷിക്കുന്ന വൈവിധ്യമാർന്ന പേരുകളാണ് ഓരോ ഷോപ്പുകളും നൽകിയിരിക്കുന്നത്. മുഖ്യധാരാ കോഫീഷോപ്പുകളിൽ നിന്നും വ്യത്യസ്തമായത് തേടുന്ന കാപ്പി േപ്രമികൾക്കുള്ള തെരഞ്ഞെടുപ്പാണ് കഫീനേറ്റഡ് 3 ഫെസ്റ്റിവൽ. ബെൽജിയത്തിൽ നിന്നുള്ള തീർത്തും ജൈവികമായ കാപ്പിക്കുരു കൊണ്ടുള്ള കാപ്പിപാനീയം നാഷണൽ സർവീസ് കഫേയിൽ ലഭ്യമാണ്. ഖത്തർ സ്പോർട്സ് ക്ലബിൽ ആദ്യ ഷോപ്പ് തുറന്ന നാഷണൾ സർവീസ് കഫേ ഇതിനകം തന്നെ ജനപ്രീതിയാർജിച്ചിരുന്നു. പാരമ്പര്യവും ആധുനികവുമായ സങ്കൽപത്തിൽ നിന്ന് കൊണ്ട് യദൂഹ് ഫാക്ടറിയും ഫെസ്റ്റിവലിലെ പ്രധാന സ്റ്റാളാണ്. ഐസ്ക്രീമും ഹോട്ട് ചോക്ലേറ്റും അടങ്ങിയ കാപ്പിയാണ് ഇവരുടെ സവിശേഷത. ഉച്ചക്ക് 12 മുതൽ രാത്രി 12 വരെ ജനുവരി 13 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.