ദോഹ: പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ ശക്തമായ ശിക്ഷാ നടപടി നിയമമാകുന്നു. ഇത് സംബന്ധിച്ച പുതുക്കിയ ശിക്ഷാ നടപടികൾ പൊതു ശുചീകരണ നിയമം കർശനമാക്കുന്നു. പൊതു സഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ ആറ് മാസം തടവും പതിനായിരം റിയൽ പിഴയുമാണ് ചുമത്തുക. ഏതെങ്കിലും തരത്തിലുള്ള ഉപയോഗിച്ച എണ്ണകൾ ഇത്തരം നിർദിഷ്ട സ്ഥലങ്ങളിൽ അല്ലാത്തയിടങ്ങളിൽ ഒഴുക്കിയാലും ആറ് മാസം തടവും പതിനായിരം റിയാൽ പിഴയും അടക്കമുള്ള ശിക്ഷ നേരിടേണ്ടതായി വരും. പൊതു ശുചീകരണവുമായി ബന്ധപ്പെട്ട ഇരുപത് നിയമങ്ങളാണ് കഴിഞ്ഞ ദിവസം അംഗീകരിച്ചിട്ടുള്ളത്.
കെട്ടിടങ്ങൾ നിർമിക്കുന്നവർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. പുറംന്തള്ളപ്പെടുന്ന മാലിന്യ ജലം ഒഴുക്കുന്നതിന് മുൻസിപ്പാലിറ്റി നിർദേശിക്കുന്ന രീതിയിലുള്ള സംവിധാനം ലഭ്യമാക്കിയിരിക്കണം. വീടുകളിൽ വിൽപ്പന ആവശ്യാർത്ഥം പക്ഷികളെയും മൃഗങ്ങളെയും വളർത്തുന്നത് കുറ്റകരമായിരിക്കും. ഇങ്ങനെ ചെയ്യുന്നവർ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും. ശുചീകരണ സംബന്ധമായ മുഴുവൻ കാര്യങ്ങളും പരിസ്ഥിതി– മുൻസിപ്പൽ വകുപ്പിന് കീഴിലായിരിക്കും. മൈതാനം, വഴികൾ, നിരത്തുകൾ, പാർക്കുകൾ, കെട്ടിടങ്ങളുടെ മേൽഭാഗം തുടങ്ങി പൊതു–സ്വകാര്യ സ്ഥലങ്ങളിൽ ഏെതങ്കിലും തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമായിരിക്കും.
മുൻകൂട്ടി അനുമതി വാങ്ങാതെ ഏന്തെങ്കിലും തീയിട്ട് നശിപ്പിക്കാൻ പാടുള്ളതല്ല. പിടിച്ചെടുക്കുന്ന വസ്തുക്കളുടെ ഉടമകൾ നിശ്ചിത സമയത്തിനകം നിശ്ചയിച്ച പിഴ അടച്ച് സാധാനങ്ങൾ തിരിച്ചെടുത്തില്ലെങ്കിൽ പരസ്യമായ ലേലം ചെയ്യുന്നതും ഗവൺമെൻറിന് വന്ന ചിലവുകൾ അതിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ്. വിൽപ്പനക്കല്ലാതെ വീടുകളിൽ പക്ഷികളെയും മറ്റം വളർത്തുന്നവർ പൊതു ശുചീകരണത്തിെൻറ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധം വമിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഈ നിയമം അനുശാസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.