ദോഹ: രാജ്യത്തെ എല്ലാവർക്കും ചികിത്സയുടെ അടിസ്ഥാനരേഖയായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്ന കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിലിെൻറ സാധാരണ വാരാന്തേയാഗം സ്പീക്കര് അഹ്മദ് ബിന് അബ്ദുല്ല സെയ്ദ് ആല് മഹ്മൂദിൻെറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്നു. രാജ്യത്ത് ആരോഗ്യസുരക്ഷ സേവനങ്ങൾ വ്യവസ്ഥെപ്പടുത്തുന്ന പബ്ലിക് സർവിസസ് ആൻറ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ റിപ്പോർട്ട് ശൂറാ കൗൺസിൽ വിലയിരുത്തി. ചർച്ചകൾക്കുശേഷം ഇതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നൽകി.
ശൂറാ കൗൺസിലിെൻറ നിർദേശങ്ങൾ സർക്കാറിന് കൈമാറുകയും െചയ്തു. രാജ്യെത്ത ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട കരട്നിയമത്തിൽ 47 ആർട്ടിക്കുകളും ആറ് അധ്യായങ്ങളുമാണ് ഉള്ളത്. പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യമായി സർക്കാർ മേഖലയിലെ ആരോഗ്യസേവനങ്ങൾ നൽകുന്നതാണ് ഈ നിയമം. ഇതുപ്രകാരം സർക്കാർ മേഖലയിലെയും സ്വകാര്യമേഖലയിലെയും ആരോഗ്യസൗകര്യങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുകയാണ് ചെയ്യുന്നത്. ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ മേൽനോട്ടത്തിലായിരിക്കും ചികിത്സ ലഭിക്കുക. ഖത്തറിൽ എല്ലാ പ്രവാസികൾക്കും സന്ദർശകവിസയിൽ അടക്കം എത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതാണ് കരട് നിയമം. വിസ പുതുക്കുക, പുതിയ വിസകൾ അനുവദിക്കുക, സന്ദർശകവിസ, രാജ്യത്തേക്കുള്ള മറ്റ് യാത്രകൾ എന്നിവക്കൊക്കെ െഹൽത്ത് ഇൻഷുറൻസ് നിർബന്ധമാകും. സർക്കാർ മേഖലയിൽ പൗരന്മാർക്ക് എല്ലാ ചികിത്സയും സൗജന്യമായി ഉറപ്പുവരുത്തുമെന്ന് നിയമം ഊന്നിപ്പറയുന്നുണ്ട്.
സർക്കാർ, സ്വകാര്യ ആരോഗ്യമേഖലയിലെ ചികിത്സാ സംവിധാനങ്ങളിൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. മികച്ച ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ഉറപ്പുവരുത്തും. സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ മികവുറ്റ ആരോഗ്യ സേവനം ഉറപ്പു വരുത്തുന്നതിനുള്ള നയവും പദ്ധതികളും നടപടികളും തയാറാക്കുക, ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് രോഗികൾക്കുള്ള ചുമതലകളും അവകാശങ്ങളും നിർണയിക്കുക, സ്വദേശികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യ ചികിത്സ നൽകുക, മുഴുവൻ താമസക്കാർക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കരട് നിയമത്തിലെ വ്യവസ്ഥകൾ. ഇൻഷുറൻസ് ഇല്ലാതെ വിസകൾ അനുവദിക്കുയോ പുതുക്കുകയോ ചെയ്യില്ല. സന്ദർശകവിസയിൽ എത്തുന്നവർക്കും നിർബന്ധമാകും. ആരോഗ്യഇൻഷുറൻസ് എടുത്തതിെൻറ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ വിസകൾ പുതുക്കിനൽകില്ല. അടിയന്തരഘട്ടത്തിൽ പണച്ചിലവില്ലാതെ എല്ലാവർക്കും ചികിത്സ സാധ്യമാക്കുകയാണ് ഇൻഷുറൻസിെൻറ ലക്ഷ്യം.
ഇൻഷുറൻസ് നൽകുന്ന കമ്പനിയുടെയും ഇൻഷുറൻസ് പോളിസി എടുക്കുന്നയാളുടെയും പ്രവാസി ജോലിചെയ്യുന്ന കമ്പനിയുെടയും ഉത്തരവാദിത്തവും ചുമതലയും കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തേ കരട്നിയമത്തിന് മന്ത്രസഭ അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ മുഴുവൻ ആളുകൾക്കും ഉയർന്ന നിലവാരത്തിലുള്ളതും കാര്യക്ഷമവുമായ സമഗ്രവും സുസ്ഥിരവുമായ ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.