കോൺകകാഫ്​ ഗോൾഡ്​ കപ്പ്​ സെമിയിൽ ഇന്ന്​ രാത്രി അമേരിക്കയെ നേരിടുന്ന ഖത്തർ ടീം അംഗങ്ങൾ പരിശീലനത്തിൽ 

ഓസ്​റ്റിനിൽ അട്ടിമറിക്കായ്​

ദോഹ: ഖത്തറിലെ ഫുട്​ബാൾ പ്രേമികൾക്ക്​ ഇന്ന്​ ഉറക്കമില്ലാത്ത രാത്രിയാണ്​. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ രാജ്യത്തി​െൻറ ഫുട്​ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിനിറങ്ങുന്ന ദിനം.

ഒരു വട്ടം ഏഷ്യകപ്പ്​ കിരീടവും, മൂന്നുതവണ അറബ്​ കപ്പും, ഒരുതവണ ഏഷ്യൻ ഗെയിംസ്​ സ്വർണവുമെല്ലാം നേടിയിരുന്നെങ്കിലും അതെല്ലാം സ്വന്തം വൻകരയുടെ അതിരുകൾക്കുള്ളിലായിരുന്നു. എന്നാൽ, ഇന്ന്​ മറ്റൊരു വൻകരയിൽ, തങ്ങളേക്കാൾ ഏറെ കരുത്തരായ എതിരാളികൾക്കുമുന്നിലാണ്​ ഖത്തർ ബൂട്ടുകെട്ടുന്നത്​. ​

കോൺകകാഫ്​ ഫുട്​ബാൾ സെമിയിൽ ഇന്ന്​ അർധരാത്രി കഴിഞ്ഞ്​ നടക്കുന്ന മത്സരത്തിൽ ​അമേരിക്കയെ വീഴ്​ത്തിയാൽ ഖത്തറിന്​ കിരീടപ്പോരാട്ടത്തിന്​ യോഗ്യത നേടാം. ടെക്​സാസിലെ ഓസ്​റ്റിൻ എഫ്​.സിയുടെ കളിയിടമായ ക്യൂ2 സ്​റ്റേഡിയത്തിലാണ്​ സെമി പോരാട്ടം. ഖത്തർ സമയം, വെള്ളിയാഴ്​ച പുലർച്ച 2.30ന്​. ഗ്രൂപ്​​ റൗണ്ടിൽ കരുത്തരായ ഹോണ്ടുറസിനെ അടക്കം വീഴ്​ത്തി ഒന്നാം സ്​ഥാനക്കാരായും, ക്വാർട്ടറിൽ എൽസാൽവഡോറിനെ തോൽപിച്ചുമാണ്​ ഫെലിക്​സ്​ സാഞ്ചസി​െൻറ കുട്ടികൾ സെമിയിലെത്തിയത്​. ഇതുവരെ ഒരു കളിയും തോറ്റിട്ടില്ലെന്ന ക്രെഡിറ്റും സ്വന്തമായുണ്ട്​. നാലു​ കളിയിലായി 12 ഗോളുകളാണ്​ അൽമോയസ്​ അലിയും അക്രം അഫീഫിയും നയിക്കുന്ന മുൻന​ിര അടിച്ചുകൂട്ടിയത്​.

ഇതിനകം നാലു​ ഗോളടിച്ച അൽമോയസാണ്​ ടൂർണമെൻറിലെ ടോപ്​ സ്​കോറർ. എതിരാളികളായ അമേരിക്ക ഖത്തറിനേക്കാൾ ഒരുപടി മുന്നിലാണുള്ളത്​. ആതിഥേയരെന്ന ആനുകൂല്യവും, ഫിഫ റാങ്കിങ്ങിൽ 20ാം സ്​ഥാനവും കരുത്താവും. മുൻ താരം കൂടിയായ ഗ്രെഗ്​ ബെർഹാൾട്ടറാണ്​ പരിശീലകൻ. എല്ലാ കളിയും ജയിച്ചാണ്​ ടീമി​െൻറ സെമി വരെയുള്ള യാത്ര. ​

ജർമൻ ക്ലബ്​ ഷാൽകെയുടെ താരം മാത്യൂ ഹോപ്​ നയിക്കുന്ന മുന്നേറ്റത്തിൽ ക്യാപ്​റ്റൻ പോൾ അറിയോള, ഡാരിൽ ഡികെ എന്നിവരാണ്​ പ്രധാനികൾ. സെമിയിൽ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്​ അമേരിക്ക തോൽപിച്ചത്​. ഓരോ മത്സരത്തിനുശേഷവും ടീമി​െൻറ കളിയും, താരങ്ങളുടെ ആത്മ​വിശ്വാസവും മെച്ചപ്പെടുന്നതായി ഖത്തർ കോച്ച്​ ഫെലിക്​സ്​ സാഞ്ചസ്​ വിലയിരുത്തുന്നു. 

Tags:    
News Summary - Concacaf Gold Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.