മുഹമ്മദ് അർഷാദ് റഹ്മാനിക്കുള്ള കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ്​ സിറാജ് മാതോത്ത് പിതാവ് ഇ.കെ. ഹമീദിന്​ കൈമാറുന്നു

മുഹമ്മദ് അർഷാദ് റഹ്മാനിയെ അനുമോദിച്ചു

ദോഹ: റഹ്മാനിയ്യ അറബിക് കോളജിൽനിന്ന്​ ഉന്നത വിജയത്തോടെ റഹ്മാനിയ്യ ബിരുദം നേടിയ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി കൗൺസിലർ അബ്​ദുൽ ഹമീദ് ഇ.കെയുടെ മകൻ മുഹമ്മദ് അർഷാദ് റഹ്മാനിയെ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.   

പ്രസിഡൻറ്​ സിറാജ് മാതോത്ത് ഹമീദ് ഇ.കെക്ക് ഉപഹാരം കൈമാറി. കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ എം.പി. ഇല്യാസ് മാസ്​റ്റർ, ശബീർ മേമുണ്ട, സൽമാൻ എളയടം, കപ്ലികണ്ടി പോക്കർ ഹാജി, ഡോ. സമദ്, ശരീഫ് മാമ്പയിൽ, എം.എ. അബ്​ദുല്ല, അജ്മൽ നബീൽ, ഫിർദൗസ് മണിയൂർ, എൻ.കെ. റഹീം, കുഞ്ഞമ്മദ് തിയ്യാറമ്പത്, സി.കെ. മൊയ്തു, സി.എച്ച്. ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.