സ​മ്പ​ർ​ക്ക​മി​ല്ലാ​തെ സെ​ൽ​ഫ് ചെ​ക് ഇ​ൻ, ബാ​ഗേ​ജ് േഡ്രാ​പ്

ദോഹ: കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സംവിധാനം ആരംഭിച്ചു. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക് ഇൻ, ബാഗേജ് േഡ്രാപ് സംവിധാനമാണ് പരീക്ഷണാടിസ്​ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഹാപ്പിഹവർ ആൻഡ് സിറ്റ മൊബൈൽ സൊലൂഷൻ സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തിന് പിന്നിൽ.

വിമാനത്താവളത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായുള്ള ശുചീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോൾ തന്നെ സെൽഫ് ചെക് ഇൻ കിയോസ്​ക്കുകളിൽ സമ്പർക്കം ഒഴിവാക്കുന്നതിനാണ് ഇൻഫ്രാറെഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺടാക്​ട്​ലെസ്​​ ചെക് ഇൻ നടപ്പാക്കുന്നത്.

യാത്രക്കാര​െൻറ വിരലടയാളം രേഖപ്പെടുത്തുകയാണ് ഇൻഫ്രാറെഡ് രശ്മികളുടെ ചുമതല. അതോടൊപ്പം യാത്രക്കാരന് ത​െൻറ മൊബൈൽ ഫോൺ ഉപയോഗിച്ച് കിയോസ്​ക് സ്​ക്രീൻ നിയന്ത്രിക്കുന്നതിനുള്ള സൗകര്യവും വിമാനത്താവളത്തിലുണ്ട്. സിറ്റ കോൺടാക്ട്​െ​ലസ്​ കിയോസ്​ക് സൊലൂഷൻ ഉപയോഗിച്ചാണ് സ്​ക്രീൻ നിയന്ത്രിക്കുക.

ക്യൂ.ആർ കോഡ് സ്​കാൻ ചെയ്താൽ മൊബൈൽ ഫോണിലെ സിറ്റ റിമോട്ട് കൺേട്രാൾ ആപ്പുമായി കണക്ട് ചെയ്യുന്നതോടെ പ്രവർത്തനം ആരംഭിക്കും. ഇതോടെ മൊബൈൽ സ്​ക്രീനിൽ കിയോസ്​ക് സ്​ക്രീനിനെ നിയന്ത്രിക്കുന്ന ടച്ച് പാഡ് ലഭിക്കും.കിയോസ്​ക് സ്​ക്രീനിൽ സ്​പർശിക്കാതെതന്നെ ടൈപ്പ് ചെയ്യുന്നതിനുള്ള കീപാഡും മൊബൈലിൽ ലഭിക്കും.സെൽഫ് ചെക് ഇൻ, ബാഗേജ് േഡ്രാപ് നടപടികളിൽ യാത്രക്കാരനും ഉപകരണവും തമ്മിലുള്ള സമ്പർക്കവും സ്​പർശനവും കുറക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രാഥമിക പരിഗണനയെന്നും ഇതിെൻറ ഭാഗമായാണ് പുതിയ സംവിധാനം വിമാനത്താവളത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്നും എച്ച്.ഐ.എ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സീനിയർ വൈസ്​ പ്രസിഡൻറ് സുഹൈൽ ഖാദിരി പറഞ്ഞു.

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രതിരോധ സംവിധാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ വർഷം ആദ്യത്തിൽ മേഖലയിൽ തന്നെ സി2 സെക്യൂരിറ്റി സ്​ക്രീനിങ് സംവിധാനം നടപ്പാക്കിയ പ്രഥമ വിമാനത്താവളമെന്ന ഖ്യാതി ഹമദിന് ലഭിച്ചിരുന്നു. യാത്രക്കാരുടെ ലഗേജുകളിൽ നിന്നും ലാപ്ടോപ് തുടങ്ങിയ ഇലക്േട്രാണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് സി2 സെക്യൂരിറ്റി സ്​ക്രീനിങ് സംവിധാനം. ഇതുമൂലം സമ്പർക്കം ഒഴിവാക്കാൻ സാധിക്കും.ഇതിനുപുറമെ, സ്വയം പ്രവർത്തിക്കുന്ന ഡിസിൻഫെക്ടൻറ് റോബോട്ടുകളും തെർമൽ സ്​ക്രീനിങ് ഹെൽമറ്റുകളും ഹമദ് വിമാനത്താവളം അവതരിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.