ദോഹ: തിങ്കളാഴ്ച ഖത്തറിൽ പുതുതായി 164 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 107 പേർ രോഗമുക്തി നേടി. പുതുതായി സ്ഥിരീകരിച്ചവരിൽ 140 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 പേർ വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. 2210 രോഗികളാണ് നിലവിലുള്ളത്. തിങ്കളാഴ്ച 20,897 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 75 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മൂന്നു പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ 10 പേർ ചികിത്സയിലുണ്ട്. തിങ്കളാഴ്ച 7480 പേർക്ക് വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻ 50.18 ലക്ഷം ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.