ദോഹ: കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിലെ ചില ക്ലാസ് റൂമുകൾ പൂട്ടിയിട്ടുണ്ടെന്നും ഇത് താൽക്കാലികമാണെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഈ ക്ലാസുകളിലെ വിദ്യാർഥികൾ ഒൺലൈൻ വഴി ക്ലാസിൽ ഹാജരാകുന്നുണ്ട്.അധിക സ്കൂളുകളിലും 85 ശതമാനത്തിലധികമാണ് വിദ്യാർഥികളുടെ ഹാജർ നിലയെന്നും വിദ്യാഭ്യാസ മന്ത്രാലയ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രി ഖത്തർ റേഡിയോയിലൂടെ പറഞ്ഞു.
340000ത്തിലധികം വിദ്യാർഥികളും 30000ത്തിലധികം അധ്യാപകരും ജീവനക്കാരും സർക്കാർ-സ്വകാര്യ സ്കൂളുകളിലായുണ്ട്. വളരെ കുറച്ചുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശങ്കപ്പെടാനോ ഭയപ്പെടാനോ ഒന്നുമില്ല.രോഗബാധയുള്ളവർക്ക് േപ്രാട്ടോകോൾ പ്രകാരം പൊതുജനാരോഗ്യ മന്ത്രാലയവുമായും സ്കൂൾ മാനേജ്മെൻറുമായും സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ സംയുക്തമായി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രക്ഷിതാക്കളുമായി വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, വിദ്യാർഥികളും രക്ഷിതാക്കളും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്നുമാത്രം വിവരങ്ങളറിയാൻ ശ്രമിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും മന്ത്രാലയ ഉപദേഷ്ടാവ് അൽ ബഷ്രി നിർദേശിച്ചു.ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളുകളും സെക്ഷനുകളും അടച്ചുപൂട്ടിയതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഒരു ഇന്ത്യൻ സ്കൂളിലെ നാല് ബസ് ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും ബസുകളിൽ സ്കൂളുകളിലെത്തിയിരുന്ന വിദ്യാർഥികളെ പരിശോധനക്ക് വിധേയമാക്കണമെന്നും സ്കൂളിലേക്ക് എത്തും മുമ്പ് കോവിഡ്-19 സർട്ടിഫിക്കറ്റ് വാങ്ങണമെന്നും ആവശ്യപ്പെട്ട് സ്കൂളധികൃതർ രക്ഷിതാക്കൾക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.