ദോഹ: കോവിഡി​െൻറ രണ്ടാം തരംഗത്തിൽനിന്ന്​ ഖത്തർ പതിയെ മുക്തമാകുന്നു. ദിനേനയുള്ള പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്​. അതേസമയം, രോഗമുക്തരു​െട എണ്ണം കൂടുകയുമാണ്​. ഇന്ന​െല 260 പേർക്കുകൂടിയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 557 പേർക്ക്​ രോഗമുക്തിയുമുണ്ടായി. 169 പേർക്ക്​ സമ്പർക്കംമൂലമാണ്​ രോഗമുണ്ടായത്​. 91 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന രണ്ടുപേർകൂടി ​ശനിയാഴ്​ച മരിച്ചിട്ടുണ്ട്​. 37, 61 വയസ്സുകാരാണ്​ മരിച്ചതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു​. ഇതോടെ, ആകെ മരണം 526 ആയി. നിലവിൽ രാജ്യത്ത്​ 6094 കോവിഡ്​ രോഗികളാണുള്ളത്​.

ഇന്നലെ 11,365 പേരെയാണ്​ പരിശോധിച്ചത്​. ആകെ 19,67,354 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,12,927 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 206307പേരാണ്​ രോഗമുക്തി നേടിയത്​. നിലവിൽ 378 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 14 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 208 പേരുമുണ്ട്​. ഇതിൽ നാലുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

രണ്ടാം തരംഗത്തി​െൻറ ആദ്യഘട്ടത്തിൽ ആയിരത്തിനടുത്തായിരുന്നു ദിനേനയുള്ള കോവിഡ്​ രോഗികൾ. രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ, പിന്നീട്​ പുതിയ രോഗികൾ കുറയുകയും രോഗമുക്തർ കൂടിവരുകയുമായിരുന്നു.

രണ്ടാംതരംഗത്തിൽ കോവിഡ്-19െൻറ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ ഒരുപോലെ രാജ്യത്ത് പടർന്നത്​ ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു​. ദിനേന നിരവധി രോഗികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയും വന്നിരുന്നു. യാത്രക്കാർക്ക് കർശന ക്വാറൻറീൻ വ്യവസ്​ഥകൾ നടപ്പാക്കിയെങ്കിലും കോവിഡിെൻറ ബ്രിട്ടീഷ് വകഭേദത്തിന് പുറമെ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വകഭേദം രാജ്യത്ത് പരക്കുകയായിരുന്നു.

രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം ദിനേന കൂടിവരുന്ന സ്​ഥിതിയായിരുന്നു. രോഗം പലരിലും മാരകമാകുകയും മരണനിരക്ക്​ കൂടുകയും ചെയ്​തിരുന്നു. ബ്രിട്ടൻ വകഭേദത്തെക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ്​ ദക്ഷിണാഫ്രിക്കൻ വകഭേദം.

ഇതോടെ ചില കോവിഡ്​ നിയന്ത്രണങ്ങൾ പുനഃസ്​ഥാപിക്കുകയായിരുന്നു. ഇതോടെയാണ്​ പുതിയരോഗികളും അടിയന്തരവിഭാഗത്തിൽ ആകുന്നവരും ആശുപത്രിയിൽ പ്രവേശിപ്പിക്ക​െപ്പടുന്നവരും കുറഞ്ഞുവന്നത്​. ഇതുവരെ ആകെ 20,02,018 ഡോസ്​ വാക്​സിനാണ്​ നൽകിയത്​. ക​ുത്തിവെപ്പ്​ ഊർജിതമാക്കിയതിലൂടെ​ രോഗവ്യാപനം ഏ​െറ കുറക്കാനായതായി ആരോഗ്യമന്ത്രാലയം പറയുന്നു.

ജനസംഖ്യയിൽ മുതിർന്നവരിൽ പകുതിയിലധികം പേരും (51.9%) ഇതിനകം വാക്​സി​െൻറ ആദ്യഡോസ്​ എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്​. 36.4 ശതമാനം പേർ രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്​. ഓരോരുത്തരും അവരവരുടെ ഊഴമായിക്കഴിഞ്ഞാൽ വാക്​സിൻ എടുക്കണമെന്നും ഇതിലൂടെ സാധാരണജീവിതത്തിലേക്ക്​ തിരിച്ചെത്താൻ കഴിയുമെന്നും​ അധികൃതർ പറയുന്നു. എന്നാൽ വാക്​സിൻ സ്വീകരിച്ചുകഴിഞ്ഞാലും എല്ലാവിധ മുൻകരുതൽ നടപടികളും തുടരണം.

Tags:    
News Summary - Covid: Country to relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.