ദോഹ: ഖത്തറിൽനിന്ന് 238 ഫിലിപ്പീനികളെ കൂടി ജന്മനാട്ടിലെത്തിച്ചു. ഖത്തർ വിദേശകാര്യവകുപ്പിെൻറ കുടിയേറ്റ തൊഴിലാളി വിഭാഗം, ഖത്തറിലെ ഫിലിപ്പീൻ എംബസി എന്നിവയുടെ സഹായത്തോടെയാണ് കോവിഡ് പ്രതിസന്ധിയിലായ ഫിലിപ്പീനികളെ നാട്ടിലേക്കയച്ചത്. ഈ മാസം 31ന് മറ്റൊരു വിമാനം കൂടി ഫിലിപ്പീൻസിലേക്ക് പറക്കുമെന്നും അധികൃതർ അറിയിച്ചു.
എംബസി വിദേശകാര്യവകുപ്പും ഇതിനായി എല്ലാ സഹായവും നൽകും. കഴിഞ്ഞ ദിവസം ഖത്തറിൽനിന്ന് പുറപ്പെട്ട വിമാനത്തിലെ അവസാന ബാച്ച് തൊഴിലാളികൾ നാട്ടിലെത്തിയതായി ഫിലിപ്പീൻ കുടിയേറ്റതൊഴിലാളി വകുപ്പ് അധികൃതരും അറിയിച്ചു. തൊഴിലാളികളുടെ വിവിധ ചിത്രങ്ങളും അവർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലിപ്പീൻ എംബസിയുടെ നേതൃത്വത്തിൽ മടങ്ങാനുദ്ദേശിക്കുന്നവർക്കായി 66 കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിലുള്ളവരും വിമാനത്തിൽ മടങ്ങാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, കോവിഡ് പരിശോധനയിൽ ഈ കേന്ദ്രങ്ങളിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇതിന് സാധ്യമാകാതായി.
മടങ്ങിയവർക്കായി ഫിലിപ്പീൻ സർക്കാർ സാമ്പത്തികസഹായവും നൽകിയിരുന്നു. 200 ഡോളർ വീതമാണ് ഇവർക്ക് സഹായധനം അനുവദിച്ചത്. ഫിലിപ്പീൻസിൽ പുതുജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സഹായധനം ഏറെ ആശ്വാസകരമാകും.
ഖത്തറിൽനിന്ന് മടങ്ങുന്നവർക്ക് ആവശ്യമായ വൈദ്യസഹായമടക്കം ലഭ്യമാക്കിയിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായ തങ്ങളുടെ പൗരന്മാരെ സ്വദേശത്തേക്ക് എത്തിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള എംബസികൾ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഫിലിപ്പീൻസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.