ദോഹ: കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന വിവിധ ഇളവുകളും ആനുകൂല്യങ്ങളും മൂന്നുമാസത്തേക്ക് കൂടി നീട്ടി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുെട ഉത്തരവ് പ്രകാരം സ്വകാര്യമേഖലക്കായി 75 ബില്ല്യൻ റിയാലിൻെറ സഹായമാണ്പ്രഖ്യാപിച്ചിരുന്നത്.
കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട സ്വകാര്യമേഖലക്ക് വിവിധ സഹായങ്ങൾ നൽകാനും നിബന്ധനകൾക്ക് വിധേയമായി ബാങ്ക്വായ്പകൾ നൽകാനുമാണ് ഇൗ തുക.സ്വകാര്യസ്ഥാപനങ്ങൾക്ക്ജീവനക്കാരുടെ ശമ്പളമടക്കം നൽകാനായി ഇത്തരത്തിൽ വായ്പയെടുക്കാം. ഇതുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ മൂന്നുമാസത്തേക്ക് കൂടി നീട്ടിനൽകാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഭക്ഷ്യമരുന്ന് ഉൽപന്നങ്ങളെ കസ്റ്റംസ് നികുതിയിൽനിന്ന് ഒഴിവാക്കൽ. മരുന്നുകൾക്കും ഭക്ഷ്യഉൽപന്നങ്ങൾക്കുമുള്ള വിലയിൽ ഇൗ നടപടി മാറ്റമുണ്ടാക്കും.
വെള്ളത്തിെൻറയും വൈദ്യുതിയുെടയും ഫീസുകൾ ഒഴിവാക്കിയ നടപടിയും മൂന്നുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മേഖല, റീട്ടെയ്ൽ മേഖല, ചെറുകിട ഇടത്തരം വ്യവസായ മേഖല, വാണിജ്യ കോംപ്ലക്സുകൾ എന്നിവയുടെ ഫീസുകൾക്കാണ് ഇത് ബാധകം.
ഖത്തർ ഡെവലപ്മെൻറ് ബാങ്ക് നടത്തുന്ന നാഷനൽ ഗാരൻറി പ്രോഗ്രാമിെൻറ മേൽത്തട്ട് പരിധി മൂന്നു ബില്യൻ ഖത്തർ റിയാലിൽനിന്ന് അഞ്ച് ബില്യൻ റിയാലാക്കി ഉയർത്തി. ഈ പദ്ധതി മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു.
കാലാവധി കഴിഞ്ഞ വിവിധ ലൈസൻസുകൾ, വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും രജിസ്ട്രേഷനുകൾ എന്നിവ തനിയെ പുതുക്കപ്പെടുന്ന പ്രക്രിയ മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള ഫീസ് പിന്നീട് അടച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.