ത​ണു​പ്പ് സ​ജീ​വ​മാ​യി; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന

ദോ​ഹ: ശൈ​ത്യ​കാ​ലം ആ​രം​ഭി​ച്ച​തി​നു പി​റ​കെ ഖ​ത്ത​റി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 6.1 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ 39 ല​ക്ഷം പേ​ർ യാ​ത്ര ചെ​യ്ത​പ്പോ​ൾ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 42 ല​ക്ഷം ക​വി​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2024 ഒ​ക്ടോ​ബ​റി​ൽ എ​യ​ർ കാ​ർ​ഗോ, മെ​യി​ൽ വി​ഭാ​ഗ​ത്തി​ൽ 7.4 (229,279 ട​ൺ) വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. വി​മാ​ന നീ​ക്ക​ത്തി​ലും 1.9 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2023 ന​വം​ബ​റി​ൽ 22,195 വി​മാ​ന​ങ്ങ​ൾ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​പ്പോ​ൾ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 22,610 ആ​യി വ​ർ​ധി​ച്ചു.

2023-2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഏ​ക​ദേ​ശം 40 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ് വ​ഹി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം എ​ട്ട് ദ​ശ​ല​ക്ഷം വ​ർ​ധ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ 2024 മൂ​ന്നാം പാ​ദ​ത്തി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 26 ശ​താ​മ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ജി.​സി.​സി​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ​ത്തി​യ​ത്.

യൂ​റോ​പ്പാ​ണ് ര​ണ്ടാ​മ​ത്. ഹോ​ട്ട​ൽ ഒ​ക്യു​പെ​ൻ​സി നി​ര​ക്കി​ൽ ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ നി​ര​ക്ക് 66 ശ​ത​മാ​ന​ത്തി​ലെ​ത്തി​യെ​ന്നും, 26 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ഖ​ത്ത​ർ ടൂ​റി​സം അ​റി​യി​ച്ചു.

ശൈ​ത്യ​കാ​ലം സ​ജീ​വ​മാ​യ​തോ​ടെ വി​വി​ധ വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​ന്ദ​ർ​ശ​ക​രും കു​ടും​ബ​യാ​ത്രി​ക​രു​മാ​യി എ​ണ്ണ​വും വ​ർ​ധി​ച്ചു.

Tags:    
News Summary - Winter; Increase in the number of travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.