കോവിഡ്​ കുറഞ്ഞു: 'ബാക്ക്​ ടു നോർമൽ' പദ്ധതിയുമായി പി.എച്ച്.സി.സി

ദോഹ: കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സാധാരണ നിലയിലേക്ക്​ തിരികെയെത്തുകയാണ്​ ഖത്തർ. അതിന്‍റെ ഭാഗമായി ​പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഘട്ടംഘട്ടമായി കുറച്ച്​ സാധാരണ നിലയിലെത്താനുള്ള 'ബാക്ക്​​ ടു നോർമൽ' പദ്ധതിയുമായി പി.എച്ച്​.സി.സിയും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മൂന്നു ഘട്ടങ്ങളിലായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ബാക്ക് ടു നോർമൽ പ്ലാൻ നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 50 ശതമാനം നേരിട്ടുള്ള പരിശോധനക്ക് അനുമതി നൽകും. ഫാമിലി മെഡിസിൻ മോഡൽ, ഡെൻറൽ ജനറൽ, ഡെൻറൽ സ്​പെഷാലിറ്റി, സ്​പെഷാലിറ്റി സേവനങ്ങൾ തുടങ്ങി എല്ലാ സേവനങ്ങളിലും ഇത് അനുവദിക്കും.

രോഗിയുടെ ആവശ്യപ്രകാരം വിർച്വൽ പരിശോധനയും തുടരും. അതേസമയം, റൗദത് അൽ ഖൈൽ ഹെൽത്ത് സെൻറർ കോവിഡ് രോഗികൾക്ക് വേണ്ടി മാത്രമായി പ്രവർത്തിക്കുന്നത് തുടരും. എല്ലാ പി.എച്ച്.സി.സികളിലും ൈഡ്രവ് ത്രൂ കോവിഡ് പരിശോധന തുടരും. കൂടാതെ, സ്​മാർട്ട് ക്ലിനിക്കുകളും ഡെൻറൽ സേവനങ്ങളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. കോവിഡ് സാഹചര്യത്തിലും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി രോഗികൾക്ക് മെഡിക്കൽ സേവനം നൽകുന്നതിൽ പി.എച്ച്.സി.സി പ്രതിജ്ഞാബദ്ധരാണ്.

Tags:    
News Summary - Covid Decrease: ‘Back to normal’ PHCC with the project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.