കോവിഡ് പ്രതിരോധം: അറബ് ലോകത്ത് ഖത്തർ ഒന്നാമത്

ദോഹ: കോവിഡ്–19നെതിരായി മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്തുനിന്നും ഖത്തർ മാത്രം. ജർമൻ മാഗസിനായ 'ദേർ സ്​പീഗെൽ' പുറത്തുവിട്ട പട്ടികയിലാണ് ഖത്തർ ഇടം പിടിച്ചത്.

ഫിൻലാൻഡാണ് പട്ടികയിൽ ഒന്നാമതെത്തിയത്. അറബ് ലോകത്ത് നിന്നുള്ള ഏകരാജ്യമായ ഖത്തർ പട്ടികയിൽ 15ാമതാണ്.

ഫിൻലാൻഡിന് പിറകിലായി ലക്സംബർഗ്, നോർവേ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതൽ നാല് വരെ സ്​ ഥാനങ്ങളിലുള്ളത്. അഞ്ചാമതെത്തിയ തയ്​വാനാണ് യൂറോപ്പിന് പുറത്തുനിന്നും നേട്ടം കൊയ്തത്.

അറബ് ലോകത്തുനിന്നും ഖത്തറല്ലാത്ത ഒരു രാജ്യവും പട്ടികയിലിടം നേടിയില്ല. കാനഡ അടക്കമുള്ള നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തർ 15ാം സ്​ഥാനത്തെത്തിയത്. ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളൊന്നും പട്ടികയിലിടം നേടിയില്ല എന്നതും ശ്രദ്ധേയമായി. സിംഗപ്പൂർ, ജപ്പാൻ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 10 പത്ത് വരെ സ്​ഥാനങ്ങളിൽ.

അതേസമയം, ജി.സി സി സ്​റ്റാറ്റിസ്​റ്റിക്കൽ സെൻററിെൻറ പട്ടികയിൽ ഖത്തർ ഒന്നാമതെത്തി. രോഗം സ്​ഥിരീകരിക്കപ്പെട്ട 81 ശതമാനം കേസുകളും ഖത്തർ ചികിത്സിച്ച് ഭേദമാക്കിയതായി കേന്ദ്രം വ്യക്തമാക്കി.

അതോടൊപ്പം ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങൾ 72 ശതമാനം കേസുകളും ചികിത്സിച്ചതായും ജി.സി.സി സ്​റ്റാറ്റിസ്​റ്റിക്സ്​ കേന്ദ്രം ചൂണ്ടിക്കാട്ടി.ചില രാജ്യങ്ങളിലെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനം മാത്രമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.