ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു  

രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രം വിദ്യാർഥികൾക്ക്​ കോവിഡ് പരിശോധന

ദോഹ: വിദ്യാർഥികൾക്കിടയിൽ റാൻഡം രീതിയിൽ കോവിഡ്–19 പരിശോധന സെപ്റ്റംബർ മാസം ർത്തിയാക്കും.അതേസമയം രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഇതു നടത്തൂ. പരിശോധനക്ക് വിധേയമാക്കുന്നതി​െൻറ മുന്നോടിയായി തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് സമ്മതപത്രത്തിൽ ഒപ്പ് ആവശ്യപ്പെടും.വിദ്യാർഥികൾക്കിടയിൽ പരിശോധന നടത്തുമെന്ന തീരുമാനത്തിൽ വ്യക്തത വരുത്തിയാണ് പൊതുജനാരോഗ്യമന്ത്രാലയം ട്വിറ്ററിൽ പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.

പരിശോധന നടത്തുന്നത് രോഗം നേരത്തേ കണ്ടെത്തുന്നതിനും കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രധാന സഹായ ഘടകമാകും. എന്നാൽ, പരിശോധന രക്ഷിതാക്കളുടെ സമ്മതപ്രകാരം മാത്രമായിരിക്കും.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കോവിഡ്–19 അപകട സാധ്യത കുറക്കുന്നതിനുമായി കർശന നിയന്ത്രണങ്ങളാണ് ഭരണകൂടവും മന്ത്രാലയവും സ്​കൂൾ അധികൃതരും നടപ്പാക്കിയിരിക്കുന്നതെന്ന്​ കോവിഡ്–19 ദേശീയ സ്​ട്രാറ്റജിക് ഗ്രൂപ് ചെയർമാൻ ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നത്​.പ്രതിദിനം 30 ശതമാനം വിദ്യാർഥികൾ ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

അവരുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്​.സ്​കൂളുകളിലെ ജീവനക്കാരെയും അധ്യാപകരെയും പരിശോധനക്ക് വിധേയമാക്കിയതിൽ 98.5 ശതമാനം പേർക്കും കോവിഡ്–19 നെഗറ്റിവ് ഫലമാണ്. രാജ്യത്തുടനീളം നടപ്പാക്കിയ നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും കഴിഞ്ഞ മാസങ്ങളിൽ രോഗവ്യാപനം കുറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്​. സർക്കാറി​െൻറയും പൊതുജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളും ശ്രമങ്ങളുമാണ് ഇതിന് പിന്നിൽ. ആഗസ്​റ്റ് മാസത്തിൽ കോവിഡ്–19 വ്യാപനം വളരെ കുറഞ്ഞ തോതിലാണ് രേഖപ്പെടുത്തിയത്​.

100 പരിശോധയിൽ ഒന്ന്​ അല്ലെങ്കിൽ രണ്ട്​ കേസുകളാണ് പോസിറ്റിവാകുന്നത്​. ഒരേ കുടുംബത്തിൽതന്നെയാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്​.സ്വദേശികളിലും പ്രഫഷനലുകളിലും രോഗവ്യാപനത്തിന് കാരണം അവരിലെ ന്യൂനപക്ഷം പേർ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ അശ്രദ്ധരാകുന്നതുകൊണ്ടാണ്​. ഇത്തരക്കാർ സർക്കാർ മാർഗനിർദേശങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോവിഡ്–19 നിയന്ത്രണങ്ങൽ പിൻവലിക്കുന്നതി​െൻറ നാലാം ഘട്ടം പ്രാബല്യത്തിൽ വന്നുവെന്നതിന്​ അർഥം വൈറസ്​ പൂർണമായും അപ്രത്യക്ഷമായി എന്നല്ല. കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.