കോവിഡ്​ വെല്ലുവിളികളെ അതിജീവിച്ച്​ ഖത്തർ ജീവിതതാളം വീണ്ടെടുക്കുന്നു​

ദോഹ: ഒന്നരവർഷത്തെ ജീവിത പരീക്ഷണകാലത്തിന്​ അറുതിയാവുകയാണോ​?. ആശ്വാസത്തോടെയാണ്​ സ്വദേശികളും പ്രവാസികളും അടങ്ങുന്ന ഖത്തറിലെ ജനസമൂഹം കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാനങ്ങളും പിന്നാലെ വിവിധ മന്ത്രാലയങ്ങളുടെ ഉത്തരവുകൾക്കും ചെവികൊടുത്തത്​. മുഖംമൂടിക്കെട്ടിയ മാസ്​കിൽനിന്ന്​ താൽക്കാലിക ആശ്വാസം നൽകുന്നതാണ്​ നിയന്ത്രണങ്ങളേ​ാടെ പൊതു സ്​ഥലത്ത്​ മാസ്​ക്​ ഒഴിവാക്കാൻ നൽകിയ ഇളവ്​. ഇതിനു പിന്നാലെയാണ്​ സ്​കൂളുകൾ, പള്ളികൾ എന്നിവ സംബന്ധിച്ച്​ അതത്​ മന്ത്രാലയങ്ങളുടെ പ്രഖ്യാപനം.

ഇളവുകൾ ഇങ്ങനെ: വിവാഹച്ചടങ്ങുകൾ

•വേദിയുടെ ആകെ ശേഷിയുടെ 30 ശതമാനം വരെ ആളുകൾക്ക്​ പ​ങ്കെടുക്കാം. എന്നാൽ, ഇത്​ 250ന്​ മുകളിൽ ആവാൻ പാടില്ല. വാക്​സിൻ സ്വീകരിക്കാത്തവർ 20 പേർ മാത്രം.

•ഔട്​ഡോറിലെ വിവാഹങ്ങൾക്ക്​ ആകെ ശേഷിയുശട 50 ശതമാനം പേർക്ക്​ പ​ങ്കെടുക്കാൻ അനുമതിയുണ്ട്​. എന്നാൽ, പരമാവധി 400 പേർ മാത്രം. വാക്​സിൻ സ്വീകരിക്കാത്തവർ 50ൽ കൂടാൻ പാടില്ല.

കായികവേദികൾ

പ്രാദേശിക, രാജ്യാന്തര കായികമത്സരങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ അനുമതിപ്രകാരം സംഘടിപ്പിക്കാം. ഒാപൺ എയർ വേദികളിൽ ആകെ ശേഷിയുടെ 75 ശതമാനം കാണികൾക്ക്​ ​ പ്രവേശനം നൽകും. ഇൻഡോർ വേദികളിൽ 30 ശതമാനം പേർക്ക്​ പ്രവേശനം. ഇവരിൽ 90 ശതമാനം കാണികളും വാക്​സിൻ സ്വീകരിച്ചവർ ആയിരിക്കണം.

18നും താഴെയുമുള്ളവരുടെ കായികപരിശീലനങ്ങൾ: ഓപൺ ഗ്രൗണ്ടിൽ പരമാവധി 40 പേർ. ഇൻഡോർ ഗ്രൗണ്ടിൽ 30 പേർ. സ്വകാര്യ ക്ലബിലെ കുട്ടികളുടെ പരിശീലനത്തിന്​ ഓപൺ ഗ്രീണ്ടിൽ 35ഉം ഇൻഡോർ ഗ്രൗണ്ടിൽ 25ഉം പേർ മാത്രം.

സമ്മേളനങ്ങൾ

സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവ തുറസ്സായ സ്ഥലങ്ങളില്‍ 75 ശതമാനം ശേഷിയോടെയും അടച്ചിട്ട മേഖലകളില്‍ 50 ശതമാനം ശേഷിയോടെയും നടത്താം. എന്നാല്‍, 90 ശതമാനം പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം. അല്ലാത്തവര്‍ ആൻറിജന്‍ ടെസ്​റ്റ്​ നടത്തി നെഗറ്റിവാണെന്ന് തെളിയിക്കണം. അതേസമയം, പ​ങ്കെടുക്കുന്നവരുടെ എണ്ണം ഓപൺ ഗ്രൗണ്ടിൽ 1000ഉം ഇൻഡോറിൽ 500ഉം ആയി നടത്തണമെങ്കിൽ ആരോഗ്യമന്ത്രാലയത്തി​െൻറ മുൻകൂർ അനുവാദം വേണം.

മാളുകൾ, റസ്​റ്റാറൻറുകൾ

​ഷോപ്പിങ്​ മാളുകൾ ഉൾപ്പെടെയുള്ള വാണിജ്യസ്​ഥാപനങ്ങൾക്ക്​ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുവാദം നൽകി. കുട്ടികൾക്കുള്ള പ്രവേശനവും അനുവദിക്കും. മാളിനകത്തെ ഫുഡ്​കോർട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ​നമസ്​കാര സ്​ഥലങ്ങൾ, ഡ്രസിങ്​ റൂം എന്നിവ തുറന്നുനൽകും. 'ഖത്തർ ക്ലീൻ' സർട്ടിഫിക്കറ്റുള്ള റസ്​റ്റാറൻറുകൾക്കും കഫേകൾക്കും ഓപൺ സ്​പേസിലാണെങ്കിൽ പൂർണശേഷിയിൽ പ്രവർത്തിക്കാം. ഇൻഡോറിൽ ഇത്​ 75 ശതമാനം ശേഷിയിലേ ആളുകൾക്ക്​ പ്രവേശനം നൽകാവൂ. അതേസമയം, ക്ലീൻ സർട്ടിഫിക്കറ്റില്ലാത്ത സ്​ഥാപനങ്ങൾക്ക്​ വാണിജ്യ വ്യവസായമന്ത്രാലയം നിശ്ചയിച്ച വ്യവസ്​ഥകൾ പാലിച്ച്​ ഔട്ട്​ ഡോറിൽ 50 ശതമാനവും ഇൻഡോറിൽ 40 ശതമാനവുമാണ്​ അനുവാദം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം മാത്രമേ പ്രവേശിക്കാന്‍ കഴിയൂ.

സലൂൺ, ജിമ്മുകൾ

ബ്യൂട്ടി സലൂണിനും ബാർബർ ഷോപ്പുകൾക്കും 75 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ജീവനക്കാരും ഉപഭോക്​താക്കളും വാക്​സിൻ സ്വീകരിച്ചവരായിരിക്കണം. ഒരേ സമയം ​12 വയസ്സിന്​ താഴെ പ്രായമുള്ള രണ്ടു പേർക്ക്​ മ​ാത്രമാണ്​ പ്രവേശനം. ഹെൽത്ത്​ ക്ലബ്​, ജിംനേഷ്യങ്ങൾ, മസാജ്​ സെൻററുകൾ എന്നിവടങ്ങൾ 75 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. എല്ലാവരും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരായിരിക്കണം.

അമ്യൂസ്​മെൻറ്​ പാർക്കുകൾ, പൂളുകൾ

ഒൗട്ട്​ ഡോർ സ്വിമ്മിങ്​ പൂളുകൾക്കും വാട്ടർ പാർക്കുകൾക്കും ശേഷിയുടെ 75 ശതമാനം പേർക്ക്​ പ്രവേശനം നൽകാം. ഇൻഡോറിൽ ഇത്​ 50 ശതമാനമാണ്​ അനുവാദം.

12 വയസ്സിന്​ താഴെയുള്ള കുട്ടികൾക്ക്​ പ്രവേശനം നൽകും. എന്നാൽ, ഇവരെ വാക്​സിൻ സ്വീകരിക്കാത്തവരായി കണക്കാക്കും. വാക്​സിൻ സ്വീകരിക്കാത്തവർ 25​ ശതമാനത്തിൽ കൂടാൻ പാടില്ല. അമ്യൂസ്​മെൻറ്​ പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഔട്​ഡോറിൽ 75 ശതമാനവും ഇൻഡോറിൽ 50 ശതമാനവുമാണ്​ അനുവാദം. ഇവരിൽ 75 ശതമാനവും വാക്​സിനേറ്റഡ്​ ആയിരിക്കണം.

Tags:    
News Summary - Covid gives way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.