കോവിഡ്​: 242 പേർക്കുകൂടി രോഗമുക്​തി

ദോഹ: രാജ്യത്ത്​ ഇന്നലെ 227 പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 242 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇന്നലെ 4725 പേർക്കാണ്​ പരിശോധന നടത്തിയത്​. 6,54,973 പേർക്ക്​​ പരിശോധന നടത്തിയപ്പോൾ 1,19,864 പേർക്കാണ്​ ആകെ ഇതുവരെ ​ൈവറസ്​ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം മാറിയവരും ഉൾ​െപ്പടെയാണിത്​. നിലവിലുള്ള രോഗികൾ 2882 ആണ്​. ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 202 ആയി. 1,16,780 പേരാണ്​ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. 397 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 37 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. 51 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. മൂന്നുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.