കോവിഡ്​: പുതിയ രോഗികൾ 231, രോഗമുക്​തർ 256

ദോഹ: ഖത്തറിൽ ഇന്നലെ 231 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 256 പേർക്ക്​ രോഗമുക്​തിയുണ്ടായി. നിലവിലുള്ള രോഗികൾ 2877ആണ്​.ഇന്നലെ 4288 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 667936 പേർക്കാണ്​ ഇതുവരെ പരിശോധന നടത്തിയത്​. 120579 പേർക്കാണ്​ ആകെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​.

മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 117497 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. ഇന്നലെ ആരും മരണപ്പെട്ടിട്ടില്ല. ഇതുവരെയുള്ള ആകെ മരണം 205 ആണ്​. 408 പേരാണ്​ വിവിധ ആ​ശുപത്രികളിൽ ചികിൽസയിലുള്ളത്​. 49 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.