അ​ൽ വ​ക്​​റ ആ​ശു​പ​ത്രി

കുട്ടികൾക്ക്​ വക്​റയിൽ കോവിഡ്​ ആശുപത്രി

ദോ​ഹ: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ പ​ട​രു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​വി​ഡ്​ പ​രി​ശോ​ധ​ന കേ​ന്ദ്രം ത​യാ​റാ​ക്കി ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. അ​ൽ വ​ക്​​റ ആ​ശു​പ​ത്രി കാ​മ്പ​സി​ലെ പീ​ഡി​യാ​ട്രി​ക്​ സെ​ന്‍റ​റി​നെ​യാ​ണ്​ കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ്​ പ​രി​ശോ​ധ​ന കേ​ന്ദ്ര​മാ​യി മാ​റ്റി​യ​ത്. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന കു​ട്ടി​ക​ൾ​ക്കു​ള​ള ചി​കി​ത്സ സൗ​ക​ര്യം ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യാ​ണ്​ പ​രി​ഷ്ക​ര​ണം. കോ​വി​ഡ്​​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ലും രോ​ഗം കാ​ണു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും മി​കി​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ ഇ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 39 കി​ട​ക്ക​ക​ളും നാ​ല്​ ഐ.​സി.​യു കി​ട​ക്ക​ക​ളും 22 പേ​ർ​ക്ക്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ 140ലേ​റെ രോ​ഗി​ക​ളെ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ചി​കി​ത്സ സം​വി​ധാ​ന​വും ഇ​വി​ടെ​യു​ണ്ട്.

ഖ​ത്ത​റി​ലെ കു​ട്ടി​ക​ളു​ടെ ഏ​ക കോ​വി​ഡ്​ ആ​ശു​പ​ത്രി കൂ​ടി​യാ​ണ്​ അ​ൽ വ​ക്​​റ പീ​ഡി​യാ​ട്രി​ക്​ സെ​ന്‍റ​ർ. ര​ണ്ടു ത​ര​ത്തി​ലാ​ണ്​ ഇ​വി​ടെ ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധി​ച്ച്​ ചി​കി​ത്സ നി​ർ​ദേ​ശി​ച്ച ശേ​ഷം വീ​ട്ടി​ലെ ഹോം ​ഐ​സൊ​ലേ​ഷ​നി​ലേ​ക്ക്​ റ​ഫ​ർ​ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​ദ്യ​ത്തേ​ത്. കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ കേ​സു​ക​ളി​ൽ അ​ഡ്​​മി​റ്റ്​ ചെ​യ്യാ​നും നി​രീ​ക്ഷി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കോ​വി​ഡ്​ സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ എ​ച്ച്.​എം.​സി​യു​ടെ നാ​ല്​ പീ​ഡി​യാ​ട്രി​ക്​ എ​മ​ർ​ജ​ൻ​സി സെ​ന്‍റ​റു​ക​ളാ​യ അ​ൽ സ​ദ്ദ്, അ​ൽ ദാ​യി​ൻ, എ​യ​ർ​പോ​ർ​ട്ട്, അ​ൽ റ​യാ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലോ പി.​എ​ച്ച്.​സി.​സി​ക​ളി​ലോ എ​ത്തി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Covid Hospital in Wakrah for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.